ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയധമനികളിൽ (കൊറോണറി ആർട്ടറികൾ) കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതുമൂലമാണ് സാധാരണയായി ഈ തടസ്സം ഉണ്ടാകുന്നത്.
ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഹൃദയധമനികളിൽ (കൊറോണറി ആർട്ടറികൾ) കൊഴുപ്പ്, കൊളസ്ട്രോൾ, മറ്റ് പദാർത്ഥങ്ങൾ എന്നിവ അടിഞ്ഞുകൂടുന്നതുമൂലമാണ് സാധാരണയായി ഈ തടസ്സം ഉണ്ടാകുന്നത്. കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയ ഇത്തരം നിക്ഷേപങ്ങളെ 'പ്ലാക്കുകൾ' (plaques) എന്ന് വിളിക്കുന്നു. പ്ലാക്കുകൾ അടിഞ്ഞുകൂടുന്ന ഈ പ്രക്രിയയെ 'അഥെറോസ്ക്ലിറോസിസ്' (atherosclerosis) എന്ന് പറയുന്നു. ഹൃദയാഘാതത്തിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
211
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്.
ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണം നെഞ്ചുവേദനയാണ്. ഹൃദയാഘാതം സംഭവിച്ച 242 പേരില്‍ 2023-ൽ നടത്തിയ ഒരു പഠനത്തിൽ 68 ശതമാനം ആളുകൾക്കും ഹൃദയാഘാതത്തിന് മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടതായി കണ്ടെത്തി.
311
നെഞ്ചിൽ ഭാരമനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം
നെഞ്ചിൽ ഭാരമനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. അടുത്തിടെ നടത്തിയ പഠനത്തില് 44 ശതമാനം ആളുകളും നെഞ്ചിൽ ഭാരമോ മുറുക്കമോ സമ്മർദ്ദമോ അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. പലപ്പോഴും ശാരീരിക അധ്വാനവുമായി ബന്ധപ്പെട്ടാണ് ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നത്.
42 ശതമാനം പേർക്കും ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ (palpitations) അനുഭവപ്പെട്ടതായി അതേ പഠനം കണ്ടെത്തി
ഹൃദയമിടിപ്പ് കൂടുന്നതാണ് മൂന്നാമത്തെ ലക്ഷണം. ഹൃദയാഘാതത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ 42 ശതമാനം പേർക്കും ഹൃദയമിടിപ്പ് കൂടുന്ന അവസ്ഥ (palpitations) അനുഭവപ്പെട്ടതായി അതേ പഠനം കണ്ടെത്തി. ഹൃദയം അമിതവേഗത്തിലോ ശക്തിയായോ മിടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.
511
ശ്വാസംമുട്ടൽ പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം.
ശ്വാസംമുട്ടൽ പലപ്പോഴും ഹൃദയസംബന്ധമായ രോഗങ്ങളുടെ ലക്ഷണമാകാം. നടക്കുമ്പോഴോ ശാരീരിക അധ്വാനം ആവശ്യമുള്ള കാര്യങ്ങൾ ചെയ്യുമ്പോഴോ ചിലപ്പോൾ വിശ്രമിക്കുമ്പോൾ പോലും ശ്വാസം കിട്ടാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. ശ്വാസകോശത്തിന് ആവശ്യത്തിന് വായു ലഭിക്കുന്നില്ലെന്ന് തോന്നുന്ന അവസ്ഥയും ഇതിൽ ഉണ്ടാകാം.
611
നെഞ്ചിലുണ്ടാകുന്ന എരിച്ചിൽ വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാകാം
നെഞ്ചിലുണ്ടാകുന്ന എരിച്ചിൽ വരാനിരിക്കുന്ന ഹൃദയാഘാതത്തിന്റെ മറ്റൊരു ലക്ഷണമാകാം. ഹൃദ്രോഗം മൂലമുണ്ടാകുന്ന നെഞ്ചിലെ എരിച്ചിൽ 'ഹാർട്ട്‌ബേൺ' (നെഞ്ചെരിച്ചിൽ) പോലെ അനുഭവപ്പെടാം. ലക്ഷണങ്ങൾ എപ്പോഴാണ് ഉണ്ടാകുന്നതെന്ന് ശ്രദ്ധിക്കുക. ഒപ്പം മറ്റ് എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നും നിരീക്ഷിക്കുക. സ്ഥിരമായി നെഞ്ചുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണുക.
711
ചില സമയങ്ങളിൽ നിങ്ങൾക്ക് തലകറക്കമോ തലയ്ക്ക് ഒരുതരം ഭാരക്കുറവോ അനുഭവപ്പെട്ടേക്കാം
ചില സമയങ്ങളിൽ നിങ്ങൾക്ക് തലകറക്കമോ തലയ്ക്ക് ഒരുതരം ഭാരക്കുറവോ അനുഭവപ്പെട്ടേക്കാം. ഹൃദയം കാര്യക്ഷമമായി രക്തം പമ്പ് ചെയ്യാത്തതുമൂലം തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നതാണ് ഈ തലകറക്കത്തിന് കാരണമായേക്കാവുന്നത്.
811
വയറുവേദനയോ അസ്വസ്ഥതയോ, ഓക്കാനം, ഛർദ്ദി എന്നിവ ഹൃദയാഘാതത്തിന്റെ
വയറുവേദനയോ അസ്വസ്ഥതയോ, ഓക്കാനം, ഛർദ്ദി എന്നിവ ഹൃദ്രോഗത്തിന്റെയോ ഹൃദയാഘാതത്തിന്റെയോ ലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. പ്രത്യേകിച്ച്, ഓക്കാനത്തിന് വ്യക്തമായ മറ്റൊരു കാരണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ.
911
ഹൃദ്രോഗമുള്ളവരിൽ പലപ്പോഴും ഉത്കണ്ഠയും ഒപ്പം കാണപ്പെടാറുണ്ട്
ഹൃദയാഘാതത്തിന് മുന്നോടിയായുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ച രോഗികളിൽ 23 ശതമാനം പേർക്കും ഉത്കണ്ഠ അനുഭവപ്പെട്ടിരുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു. ഹൃദ്രോഗമുള്ളവരിൽ പലപ്പോഴും ഉത്കണ്ഠയും ഒപ്പം കാണപ്പെടാറുണ്ട്. ഇത് രോഗം മൂർച്ഛിക്കുന്നതിന് കാരണമായേക്കാം.
1011
വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
രാത്രിയിൽ സുഖകരമായ ഉറക്കം ലഭിക്കാത്തതിന് അമിതമായ മാനസിക സമ്മർദ്ദം അല്ലെങ്കിൽ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഫീൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് തുടങ്ങി പല കാരണങ്ങളുണ്ടാകാം. എന്നാൽ, വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന ഉറക്കപ്രശ്നങ്ങൾ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം.
1111
അമിതമായ ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം
അമിതമായ ക്ഷീണം അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. എന്നാൽ അങ്ങേയറ്റത്തെ ക്ഷീണം കൂടുതൽ ഗൗരവകരമായ എന്തെങ്കിലും പ്രശ്നത്തെ സൂചിപ്പിക്കുന്നതാകാം. വിട്ടുമാറാത്ത ക്ഷീണം അനുഭവപ്പെടുകയും അതിനുള്ള കാരണം കണ്ടെത്താൻ കഴിയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ ഒരു ആരോഗ്യവിദഗ്ദ്ധനെ സമീപിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam