കരൾ രോ​ഗം ; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Published : Sep 20, 2025, 10:08 AM IST

ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തില്‍ നിന്ന്‌ മാലിന്യങ്ങൾ നീക്കം ചെയ്യാനുമൊക്കെ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവമാണ്‌ കരള്‍. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.  early warning signs of liver damage  

PREV
18
മദ്യപാനവും വ്യായാമമില്ലായ്മയും കരൾ രോ​ഗത്തിന് കാരണമാകുന്നു

അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലായ്‌മ, മദ്യപാനം എന്നിവയെല്ലാം കരൾ രോ​ഗത്തിന് കാരണമാകുന്നു. കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്ക് നയിക്കുന്നു. 

28
കരൾ തകരാറിലാണെന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഫാറ്റി ലിവര്‍ രോഗവും മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും ഉണ്ട്. കരൾ തകരാറിലാണെന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

38
ക്ഷീണവും കുറഞ്ഞ ഊർജ്ജക്കുറവും കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്

നിരന്തരമായ ക്ഷീണവും കുറഞ്ഞ ഊർജ്ജക്കുറവും കരൾ രോ​ഗത്തിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ്. ക്ഷീണം അങ്ങനെ തന്നെ നിൽക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട്‌ പരിശോധനകള്‍ നടത്തേണ്ടതും പ്രധാനമാണ്.

48
അപ്രതീക്ഷിതമായി ഭാരം കൂടുന്നത് കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്

അപ്രതീക്ഷിതമായി ഭാരം കൂടുന്നതാണ് മറ്റൊരു ലക്ഷണം. കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയായ ഫാറ്റി ലിവർ രോഗത്തിന് അമിതവണ്ണം ഒരു പ്രധാന അപകട ഘടകമാണ്. ശരീരഭാരം കൂടുന്നത് ഫാറ്റി ലിവറിന് കാരണമാകും,.

58
ഭക്ഷണത്തിന് ശേഷം ഇടയ്ക്കിടെ വയറു വീർക്കുക, ദഹനക്കേട് എന്നിവ നിസാരമായി കാണരുത്

ഭക്ഷണത്തിന് ശേഷം ഇടയ്ക്കിടെ വയറു വീർക്കുക, ദഹനക്കേട്, അല്ലെങ്കിൽ ഓക്കാനം എന്നിവ ഉണ്ടാകുന്നത് പിത്തരസം ഉൽപാദനത്തിലെ കുറവുമായി ബന്ധപ്പെട്ടിരിക്കാം. കൊഴുപ്പ് ദഹിപ്പിക്കാൻ സഹായിക്കുന്നതിന് കരൾ പിത്തരസം ഉത്പാദിപ്പിക്കുന്നു. അത് ശരിയായി ചെയ്യുന്നില്ലെങ്കിൽ കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കാം.

68
ചർമ്മത്തിലെ നിറ വ്യത്യാസവും ചൊറിച്ചിലുമാണ് മറ്റൊരു ലക്ഷണം

മഞ്ഞനിറമുള്ള ചർമ്മം അല്ലെങ്കിൽ കണ്ണുകളുടെ വെള്ള ചെറുതായി മഞ്ഞനിറമാകുന്നത് (മഞ്ഞപ്പിത്തം) കരൾ രോ​ഗ​ത്തിന്റെ ലക്ഷണമാണ്. ചര്‍മ്മത്തിന്റെ നിറം മാറ്റത്തിന്‌ പുറമേ ചൊറിച്ചിലും കരള്‍ രോഗികളില്‍ കാണപ്പെടാറുണ്ട്‌.

78
വിശപ്പില്ലായ്‌മയും അലസതയും കരൾ രോ​ഗത്തിന്റെ മറ്റൊരു ലക്ഷണമാണ്

കരളിന്‌ വരുന്ന പ്രശ്‌നങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്‌മയും അലസതയും ബാധിക്കാം.

88
വയറുവേദനയും വീക്കവുമാണ് മറ്റൊരു ലക്ഷണം. വയറിന്റെ മുകളിൽ വലതുഭാഗത്ത് വേദന അവ​ഗണിക്കരുത്

വയറുവേദനയും വീക്കവുമാണ് മറ്റൊരു ലക്ഷണം. വേദന, പ്രത്യേകിച്ച് വയറിന്റെ മുകളിൽ വലതുഭാഗത്ത് ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലമുള്ള വീക്കം കരൾ രോ​ഗത്തിന്റെ ലക്ഷണമാണ്.

Read more Photos on
click me!

Recommended Stories