അകാലനരയാണോ പ്രശ്നം? ഇവ ഉപയോ​ഗിച്ചാൽ മതി

Published : Oct 07, 2026, 06:40 PM IST

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്.

PREV
17
അകാലനരയാണോ പ്രശ്നം? ഇവ ഉപയോ​ഗിച്ചാൽ മതി

പ്രായമാകുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവിക പ്രക്രിയയാണ്. പക്ഷെ ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നത് ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. ചെറുപ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതോടെ പലരുടെയും ആത്മവിശ്വാസം പോലും ഇല്ലാതാകും എന്നത് മറ്റൊരു കാര്യമാണ്. അകാലനര തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ.

27
വെളിച്ചെണ്ണയും കറിവേപ്പിലയും യോജിപ്പിച്ച് തലയിൽ പുരട്ടുക

കറിവേപ്പില വെളിച്ചെണ്ണയിലിട്ട് കറുത്ത നിറമാകുന്നതുവരെ തിളപ്പിക്കുക. ഇത് തണുത്ത ശേഷം ആ എണ്ണ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടു തവണ തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മുടിവേരുകൾക്ക് പോഷണം നൽകാനും മുടിയുടെ സ്വാഭാവിക നിറം നിലനിർത്താനും സഹായിക്കും.

37
ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ള നെല്ലിക്ക അകാലനര അകറ്റുന്നു

ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ള നെല്ലിക്ക അകാലനര അകറ്റുന്നു. നെല്ലിക്കപ്പൊടിയോ അല്ലെങ്കിൽ പുതിയ നെല്ലിക്കാനീരോ വെളിച്ചെണ്ണയുമായോ അല്പം വെള്ളവുമായോ കലർത്തി തലയോട്ടിയിൽ പുരട്ടാവുന്നതാണ്.

47
കട്ടൻ ചായ ഉപയോ​ഗിച്ച് തല കഴുകുക.ഇത് അകാലനര അകറ്റുന്നു

നല്ല കട്ടിയുള്ള ബ്ലാക്ക് ടീ തയ്യാറാക്കി തണുപ്പിക്കുക. മുടിയിഴകൾക്ക് ഇരുണ്ട നിറവും ആരോഗ്യകരമായ തിളക്കവും നൽകുന്നതിനായി കട്ടൻ ചായ ഉപയോ​ഗിച്ച് തല കഴുകുക.

57
സവാള നിരിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക.

സവാളയിൽ അടങ്ങിയിട്ടുള്ള ആന്റിഓകിസിഡന്റുകൾ മുടിയുടെ വളർച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു. സവാള നിരിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് തലയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്ത് കൊടുക്കുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

67
ചൂടുവെള്ളത്തിൽ മൈലാഞ്ചി പൊടി ചേർത്ത് ക്രീം രൂപത്തിലാക്കിയെടുക്കാം

ചൂടുവെള്ളത്തിൽ മൈലാഞ്ചി പൊടി ചേർത്ത് ക്രീം രൂപത്തിലാക്കിയെടുക്കാം. മുടി വരണ്ടതാണെങ്കിൽ ഈ മിശ്രിതത്തിൽ അൽപം തൈര് കൂടി ചേർക്കാം. ഇത് നന്നായി മുടിയിൽ തേച്ചുപിടിപ്പിക്കണം. തേയ്ക്കുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്.

77
മുടിയുടെ വളർച്ചയ്ക്കുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ ചേരുവയാണ് ചെമ്പരത്തി

മുടിയുടെ വളർച്ചയ്ക്കുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ ചേരുവയാണ് ചെമ്പരത്തി. ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചൂടു വെള്ളത്തിൽ തിളപ്പിച്ച് ഒരു ലായനി ഉണ്ടാക്കുക. കൂടുതൽ ഫലം ലഭിക്കാൻ ഇതിലേക്ക് കറിവേപ്പിലയും ചേ‍ർ‍ക്കുന്നതും കൂടുതൽ ഗുണം നൽകും. ഇത് പേസ്റ്റായി മുടിയിൽ പുരട്ടാവുന്നതാണ്. 1 മണിക്കൂറിന് ശേഷം കഴുകി കളയാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories