സ്ട്രെസ് ഹോർമോണിനെ നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ.
29
കോർട്ടിസോൾ
സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. വിവിധ ഘടകങ്ങൾ കോർട്ടിസോളിന്റെ അളവിൽ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമമില്ലായ്മ, വിട്ടുമാറാത്ത സമ്മർദ്ദം തുടങ്ങിയ ഘടകങ്ങളും കോർട്ടിസോളിന്റെ അളവ് കൂട്ടാം.
39
സമീകൃതാഹാരം
കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ വൈവിധ്യമാർന്ന ഭക്ഷണങ്ങൾ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഗുണം ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ എന്നിവ നൽകുന്ന സമീകൃതാഹാരം പിന്തുടരുന്നത് സഹായകരമാകും.
ഉയർന്ന കോർട്ടിസോൾ അളവ് ഉള്ള ആളുകൾക്ക് മെഡിറ്ററേനിയൻ ഡയറ്റ് ഏറെ നല്ലതാണ്. കോർട്ടിസോളിന്റെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിന് ദൈനംദിന ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
59
അവക്കാഡോ
അവക്കാഡോ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. അവയിൽ വിവിധ വിറ്റാമിനുകളും (ബി വിറ്റാമിനുകൾ, വിറ്റാമിൻ ഇ, സി എന്നിവ) ധാരാളമായി അടങ്ങിയിട്ടുണ്ട്. അവക്കാഡോകളിൽ കാണപ്പെടുന്ന അപൂരിത കൊഴുപ്പുകൾക്ക് കോർട്ടിസോൾ മൂലമുണ്ടാകുന്ന നാഡീകോശ നാശത്തിൽ നിന്ന് സംരക്ഷിക്കാനും കഴിയും.
69
ബ്രൊക്കോളി
ബ്രൊക്കോളിയിൽ നാരുകൾ കൂടുതലാണ്. കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിന് ബ്രൊക്കോളി സഹായിക്കും.
79
തൈര്
തൈര് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാൻ സഹായിക്കുന്നു. ഇത് ആത്യന്തികമായി കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.
89
ഡാർക്ക് ചോക്ലേറ്റ്
മിതമായ അളവിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
99
നട്സ്
നട്സുകളിൽ മഗ്നീഷ്യം, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഈ രണ്ട് ഘടകങ്ങളും സമ്മർദ്ദം കുറയ്ക്കുന്നതിനും കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.