ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Published : Aug 09, 2025, 03:49 PM IST

ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ. 

PREV
18
ഫാറ്റി ലിവർ

ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ.

28
ഫാറ്റി ലിവർ രോ​ഗം

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞു കൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ രോ​ഗം.

38
ഗ്രീൻ ടീ

കാറ്റെച്ചിനുകൾ കൊണ്ട് സമ്പുഷ്ടമായ ഗ്രീൻ ടീ കരൾ വീക്കം കുറയ്ക്കാൻ സഹായിക്കുകയും കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. എന്നാൽ ​​ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് ഒഴിവാക്കണം.

48
ബീറ്റ്റൂട്ട്

ബീറ്റ്റൂട്ടിൽ ബീറ്റൈൻ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷാംശം നീക്കം ചെയ്യാൻ സഹായിക്കുന്നതും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുകയും ചെയ്യും.

58
ബെറിപ്പഴങ്ങൾ

ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി തുടങ്ങിയ ബെറികളിൽ പോളിഫെനോളുകളും ആന്തോസയാനിനുകളും അടങ്ങിയിട്ടുണ്ട്. ഇവ കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളാണ്.

68
ചിയ സീഡ്

ഒമേഗ-3 കൊഴുപ്പും നാരുകളും കൊണ്ട് സമ്പുഷ്ടമായ ചിയ സീഡ് കരളിനെ സംരക്ഷിക്കുന്നു. ഒരു സ്പൂൺ വെള്ളത്തിലോ സ്മൂത്തികളിലോ ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

78
അവാക്കാഡോ

അവാക്കാഡോകളിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഗ്ലൂട്ടത്തയോണും ധാരാളമുണ്ട്. ഇവ രണ്ടും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു.

88
ബ്ലാക്ക് കോഫി

ബ്ലാക്ക് കോഫിയിൽ കരളിനെ സംരക്ഷിക്കുന്ന ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ലിവർ ഫൈബ്രോസിസിനുള്ള സാധ്യത കുറയ്ക്കുകയും എൻസൈമിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും.

Read more Photos on
click me!

Recommended Stories