മിതമായ അളവിൽ പഴങ്ങൾ കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. സിട്രസ് പഴങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. ഓറഞ്ചിലെ വിറ്റാമിൻ സി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.

ശരീരത്തിലെ ഏറ്റവും പ്രധാനമായ ഒരു അവയവമാണ് കരൾ. ശരീരത്തിൽ എത്തുന്ന വിഷ വസ്തുക്കളെ അരിച്ചെടുക്കുന്ന ഒരു അരിപ്പ പോലെയാണ് കരൾ പ്രവർത്തിക്കുന്നത്. വിറ്റാമിനുകൾ, ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ സംഭരിക്കുന്നതിന് പുറമേ പ്രോട്ടീനുകൾ, കൊളസ്ട്രോൾ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് ഇത് വിവിധ അവശ്യ ജോലികൾ ചെയ്യുന്നു.

ആരോഗ്യം നിലനിർത്തുന്നതിന് കരളിനെ നല്ല നിലയിൽ നിലനിർത്തുന്നത് അവിശ്വസനീയമാംവിധം പ്രധാനമാണ്, അതിനായി സമീകൃതാഹാരം കഴിക്കുന്നതിലൂടെ ഒരാൾക്ക് ആരംഭിക്കാമെന്ന് ഹെൽത്ത്‌സേക്കിന്റെ സ്ഥാപകയായ പോഷകാഹാര വിദഗ്ധയായ പ്രീതിക ബേദി പറഞ്ഞു. കരളിന്റെ ആരോ​ഗ്യത്തിന് നിങ്ങളുടെ ഡയറ്റിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടതുണ്ടെന്നും പ്രീതിക പറഞ്ഞു.

ഒന്ന്...

കരളിന്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ചായയിലുണ്ട്. കരളിലെ എൻസൈമുകളുടെയും കൊഴുപ്പിന്റെയും അളവ് മെച്ചപ്പെടുത്താൻ ബ ഗ്രീൻ ടീ സഹായിക്കും. ​ഗ്രീൻ ടീ പതിവായി കഴിക്കുന്നത് കരളിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഗ്രീൻ ടീ കരൾ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും കരൾ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

രണ്ട്...

സോയ കൊണ്ട് നിർമ്മിക്കുന്ന ടോഫു കരളിന് വളരെ അധികം ഫലപ്രദമാണ്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. സമ്പുഷ്ട്ടമായ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ സോയയും ടോഫുവും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

മൂന്ന്...

മിതമായ അളവിൽ പഴങ്ങൾ കഴിക്കുന്നത് കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. സിട്രസ് പഴങ്ങൾ കരളിന്റെ ആരോ​ഗ്യത്തിന് മികച്ചതാണ്. ഓറഞ്ചിലെ വിറ്റാമിൻ സി കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ സഹായിക്കുന്നു.

നാല്...

മുന്തിരിയിലെ ആന്റിഓക്‌സിഡന്റുകൾ കരളിനെ സംരക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രാൻബെറി, ബ്ലൂബെറി തുടങ്ങിയ മറ്റ് ചില പഴങ്ങളിലും ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ബ്ലൂബെറി കരൾ കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കിയേക്കാമെന്നും പഠനങ്ങൾ പറയുന്നു.

അ‍ഞ്ച്...

നാരുകളാൽ സമ്പുഷ്ടമായതിനാൽ ഓട്‌സ് കരളിന് നല്ലതാണ്. വളരെ മികച്ച ഒരു പ്രഭാത ഭക്ഷണമാണ് ഓട്സ്. ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഓട്സ് അതിനാൽ തന്നെ കരളിന്റെ ആരോഗ്യം സംരക്ഷിക്കാം ഓട്സിനു കഴിയുന്നു. കരളിന്റെ പ്രവർത്തനങ്ങൾ ഇവ വേഗത്തിലാക്കുന്നു മാത്രമല്ല കരൾ കോശങ്ങൾ പുനരുജ്ജീവിപ്പിക്കാനും സാധിക്കുന്നു.

ആറ്...

മിതമായ അളവിലുള്ള കാപ്പി ചില ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കും. ഇത് കരൾ രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത കരൾ രോഗമുള്ളവരിൽ കാപ്പി കുടിക്കുന്നത് സിറോസിസ് അല്ലെങ്കിൽ സ്ഥിരമായ കരൾ തകരാറിന്റെ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

ഏഴ്...

പച്ചക്കറികൾ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. നിത്യേന പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുന്നത് നല്ലതാണ്. ബ്രോക്കോളി, കോളിഫ്ളവർ, ചീര മുതലായ പച്ചക്കറികൾ കഴിക്കുന്നതിലൂടെ വിട്ടുമാറാത്ത രോഗങ്ങൾ തടയാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

പ്രതിരോധശേഷി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഭക്ഷണങ്ങൾ