ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

Published : Mar 15, 2026, 01:54 PM IST

ദഹനസംവിധാനത്തില്‍ വയറിന് താഴെ സ്ഥിതി ചെയ്യുന്ന അവയവങ്ങളാണ് ചെറുകുടലും വന്‍കുടലും. ഇവ രണ്ടും അടങ്ങുന്ന ഭാഗത്തെ ബവല്‍ എന്നാണ് വിളിക്കുന്നത്. ഈ ഭാഗത്തുണ്ടാകുന്ന പ്രശ്നങ്ങളെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്‌) എന്ന് പറയുന്നു. 

PREV
18
ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍

ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിനെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

28
കിവി

നാരുകള്‍ ധാരാളം അടങ്ങിയ കിവി ഐബിഎസിൻ്റെ സാധാരണ ലക്ഷണമായ മലബന്ധത്തെ തടയാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

38
തണ്ണിമത്തൻ

തണ്ണിമത്തനിൽ ജലാംശം കൂടുതലാണ്. ഇത് ശരീരത്തിന് ജലാംശം നൽകാനും മലബന്ധത്തെ തടയാനും സഹായിക്കുന്നു.

48
കുക്കുമ്പർ

വെള്ളരിക്കയിൽ കലോറി കുറവും ജലാംശം കൂടുതലും ഉള്ളതിനാൽ ഇവ ശരീരത്തിന് ജലാംശം നൽകുകയും ദഹനവ്യവസ്ഥയെ എളുപ്പമാക്കുകയും ചെയ്യുന്നു. ഇവയിൽ ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാനും ഐബിഎസിൻ്റെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും.

58
ഇഞ്ചി

ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ഓക്കാനം, ദഹനസംബന്ധമായ അസ്വസ്ഥത എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കും. ഇവ ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും കുടൽ വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

68
തൈര്

തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, ഇത് കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. തൈര് പോലെയുള്ള പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കും.

78
ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ ബെറികളിൽ ആൻ്റിഓക്‌സിഡൻ്റുകളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാനും കുടലിലെ വീക്കം കുറയ്ക്കാനും സഹായിക്കും. ഇവയിൽ ഫ്രക്ടോസ് കുറവായതിനാൽ ഐബിഎസ് ഉള്ള വ്യക്തികളിൽ രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

88
ഇലക്കറികൾ

ചീര പോലെയുള്ള ഇലക്കറികൾ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ആരോഗ്യകരമായ ദഹനത്തിനും ക്രമമായ മലവിസർജ്ജനത്തിനും ഇവ സഹായിക്കുന്നു. കൂടാതെ, കുടലിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കാനും ഇവ സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories