കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാല് പുളിപ്പിച്ച ഭക്ഷണങ്ങൾ

Published : Oct 24, 2026, 12:13 PM IST

കുടലിന്റെ ആരോഗ്യം എന്നത് സൂക്ഷ്മാണുക്കളുടെ (കുടൽ മൈക്രോബയോം) സന്തുലിതാവസ്ഥയെയും ശരിയായ പ്രവർത്തനത്തെയും ദഹനനാളത്തിലെ ശാരീരിക ഘടനകളെയും സൂചിപ്പിക്കുന്നു.

PREV
17
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാല് പുളിപ്പിച്ച ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യം എന്നത് സൂക്ഷ്മാണുക്കളുടെ (കുടൽ മൈക്രോബയോം) സന്തുലിതാവസ്ഥയെയും ശരിയായ പ്രവർത്തനത്തെയും ദഹനനാളത്തിലെ ശാരീരിക ഘടനകളെയും സൂചിപ്പിക്കുന്നു. ഇത് ദഹനം, പ്രതിരോധശേഷി, ഉപാപചയം, മാനസിക ക്ഷേമം എന്നിവയെ ബാധിക്കുന്നു. കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്സ്. വൈവിധ്യമാർന്നതും സന്തുലിതമായതുമായ കുടൽ സൂക്ഷ്മാണു വ്യവസ്ഥ (gut microbiome), മികച്ച ദഹനവുമായും കുടലിന്റെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്രോബയോട്ടിക്സ് വയറ്റിലെയും കുടലിലെയും നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.

27
സ്വാഭാവികമായി പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഗുണകരമായ ബാക്ടീരിയകളെ കൂട്ടുന്നു

ബാക്ടീരിയ, ഈസ്റ്റ് തുടങ്ങിയ സൂക്ഷ്മാണുക്കൾ ഭക്ഷണത്തിലെ പഞ്ചസാരയെയും അന്നജത്തെയും വിഘടിപ്പിക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ് 'ഫെർമെന്റേഷൻ' (പുളിപ്പിക്കൽ). ഈ പ്രക്രിയ ഭക്ഷണത്തിന്റെ രുചി, ഘടന, പോഷകഗുണങ്ങൾ എന്നിവയിൽ മാറ്റം വരുത്തുന്നു. എന്നാൽ, പുളിപ്പിച്ച എല്ലാ ഭക്ഷണങ്ങളും 'പ്രോബയോട്ടിക്' (probiotic) ആകണമെന്നില്ല. പുളിപ്പിച്ച ശേഷം ചൂടാക്കുകയോ പാകം ചെയ്യുകയോ ചെയ്യുന്ന ഭക്ഷണങ്ങളിൽ, പ്രോബയോട്ടിക് ഭക്ഷണങ്ങളെ ഗുണകരമാക്കുന്ന ജീവനുള്ള നല്ല ബാക്ടീരിയകൾ നശിച്ചുപോയേക്കാം. അതായത്, ഇഡ്ഡലി, ദോശ തുടങ്ങിയവ പുളിപ്പിച്ചാണ് ഉണ്ടാക്കുന്നതെങ്കിലും, അവ പാകം ചെയ്ത് കഴിക്കുന്ന സമയമാകുമ്പോഴേക്കും സാധാരണയായി 'പ്രോബയോട്ടിക്' ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നില്ല. സ്വാഭാവികമായി പുളിപ്പിച്ച ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ദൈനംദിന ഭക്ഷണക്രമത്തിൽ ഗുണകരമായ ബാക്ടീരിയകളെ എത്തിക്കാനുള്ള ഒരു ലളിതമായ മാർഗമാണ്.

37
പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ എളുപ്പമാണ്. ഇവ ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും

പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ എളുപ്പമാണ്. ഇവ ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും. ശരീരഭാരം കുറയാനും ഇത് സഹായിക്കും. പ്രോബയോട്ടിക്കുകൾ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം.

47
പുളിപ്പിച്ച കഞ്ഞി വെള്ളം കുടലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്.

പുളിപ്പിച്ച കഞ്ഞി വെള്ളം കുടലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഇത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഇതിന് വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ല. ഒരു രാത്രി കൊണ്ട് ഇത് തയ്യാറാക്കിയെടുക്കാം. വേവിച്ച ചോറ് പാത്രത്തിൽ കുടിക്കാൻ യോജിച്ച ശുദ്ധജലത്തിൽ കുതിർത്തു വയ്ക്കുക. മൂടിവെച്ച് 8-12 മണിക്കൂർ നേരം സാധാരണ താപനിലയിൽ (റൂം ടെമ്പറേച്ചറിൽ) വെക്കുക. അടുത്ത ദിവസം രാവിലെ അല്പം ഉപ്പ് ചേർത്ത് കഴിക്കുക.

57
റാഗിപ്പൊടി വെള്ളത്തിൽ ചേർത്ത് മിനുസമുള്ള കുറുക്ക് രൂപത്തിലാകുന്നതുവരെ വേവിക്കുക.

പുളിപ്പിച്ച റാഗി കഞ്ഞി ഏറെ നല്ലതാണ്. റാഗിപ്പൊടി വെള്ളത്തിൽ ചേർത്ത് മിനുസമുള്ള കുറുക്ക് രൂപത്തിലാകുന്നതുവരെ വേവിക്കുക. ശേഷം ഇത് തണുക്കാൻ വയ്ക്കുക. ഒരു സ്പൂൺ തൈര് ചേർത്ത് നന്നായി ഇളക്കുക. ഒരു വൃത്തിയുള്ള പാത്രത്തിലാക്കി ചൂടുള്ള ഒരിടത്ത് 6-8 മണിക്കൂർ നേരം പുളിക്കാൻ വയ്ക്കുക. പുളിപ്പിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

67
പാലും അല്പം തൈരും ഉപയോഗിച്ച് വീട്ടിൽത്തന്നെ ഗ്രീക്ക് യോഗർട്ട് തയ്യാറാക്കാം.

വീട്ടിൽ തയ്യാറാക്കിയ ഗ്രീക്ക് യോഗർട്ടാണ് മറ്റൊന്ന്. പാലും അല്പം തൈരും ഉപയോഗിച്ച് വീട്ടിൽത്തന്നെ ഗ്രീക്ക് യോഗർട്ട് തയ്യാറാക്കാം. 500 മില്ലി പാൽ ചൂടാക്കുക, എന്നിട്ട് ഇളം ചൂടാകുന്നതുവരെ തണുപ്പിക്കുക. ശേഷം അകിലേക്ക് സാധാരണ തൈര് 1-2 ടീസ്പൂൺ ചേർത്ത് ഇളക്കുക. മൂടിവെച്ച് ഉറച്ചുവരുന്നതുവരെ 6-10 മണിക്കൂർ നേരം ചൂടുള്ള ഒരിടത്ത് വെക്കുക. കട്ടിയുള്ള, ക്രീം പോലെയുള്ള ഗ്രീക്ക് യോഗർട്ട് ലഭിക്കുന്നതിനായി വൃത്തിയുള്ള ഒരു മസ്ലിൻ തുണിയിലൂടെ 2-4 മണിക്കൂർ നേരം അരിച്ചെടുക്കുക. വീട്ടിൽത്തന്നെ തയ്യാറാക്കുന്ന ഗ്രീക്ക് യോഗർട്ട് ഒരു പ്രോബയോട്ടിക് മാർഗ്ഗമാണ്. ഇത് ദിവസേനയുള്ള ഭക്ഷണത്തിലോ ലഘുഭക്ഷണങ്ങളിലോ ഉൾപ്പെടുത്താനും സാധിക്കും.

77
ഉപ്പും വെള്ളവും മാത്രം ചേർത്ത് വീട്ടിൽ വെച്ചുതന്നെ ഇത് പുളിപ്പിച്ചെടുക്കാനും സാധിക്കും

പുളിപ്പിച്ച നെല്ലിക്ക കുടലിനെ ആരോ​ഗ്യകരമാക്കും. ഉപ്പും വെള്ളവും മാത്രം ചേർത്ത് വീട്ടിൽ വെച്ചുതന്നെ ഇത് പുളിപ്പിച്ചെടുക്കാനും സാധിക്കും. ആദ്യം നെല്ലിക്ക കഴുകി നന്നായി ഉണക്കിയെടുക്കുക. ഇവ കഷ്ണങ്ങളാക്കി ഒരു വൃത്തിയുള്ള ഗ്ലാസ് ഭരണയിലോ കുപ്പിയിലോ ഇടുക. നെല്ലിക്കയുടെ ഭാരത്തിന്റെ 2% ഉപ്പ് ചേർക്കുക. നെല്ലിക്ക പൂർണ്ണമായും മുങ്ങിക്കിടക്കാൻ പാകത്തിന്, തിളപ്പിച്ച് തണുപ്പിച്ച വെള്ളം ഒഴിക്കുക. നെല്ലിക്ക വെള്ളത്തിൽ മുങ്ങിയിരിക്കുന്ന രീതിയിൽ ക്രമീകരിച്ച ശേഷം അടപ്പ് ഉപയോഗിച്ച് മൂടുക. മുറിയിലെ സാധാരണ താപനിലയിൽ കുറച്ചു ദിവസത്തേക്ക് പുളിക്കാൻ വയ്ക്കുക. ശേഷം ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories