ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങൾ

Published : Oct 08, 2026, 10:22 AM IST

രക്തത്തിൽ കൊഴുപ്പ് പോലുള്ള ഒരു പദാർത്ഥത്തിന്റെ അളവ് അമിതമാകുന്ന അവസ്ഥയാണ് ഉയർന്ന കൊളസ്ട്രോൾ. ഇത് രക്തധമനികൾ ഇടുങ്ങിയതാകാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമായേക്കാം.

PREV
17
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഒഴിവാക്കേണ്ട നാല് ഭക്ഷണങ്ങൾ

രക്തത്തിൽ കൊഴുപ്പ് പോലുള്ള ഒരു പദാർത്ഥത്തിന്റെ അളവ് അമിതമാകുന്ന അവസ്ഥയാണ് ഉയർന്ന കൊളസ്ട്രോൾ. ഇത് രക്തധമനികൾ ഇടുങ്ങിയതാകാനും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും കാരണമായേക്കാം. രക്തത്തിലൂടെ സഞ്ചരിക്കുമ്പോൾ കൊളസ്ട്രോൾ 'ലിപ്പോപ്രോട്ടീനുകൾ' വഴിയാണ് നീങ്ങുന്നത്. ഇവയെ LDL കൊളസ്ട്രോൾ എന്നും HDL കൊളസ്ട്രോൾ എന്നും തരംതിരിച്ചിരിക്കുന്നു.

27
ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് കൊളസ്ട്രോൾ

എൽഡിഎൽ എന്നത് 'ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ' എന്നും HDL എന്നത് ‘ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ’ എന്നും അറിയപ്പെടുന്നു. ധമനികളിൽ അടിഞ്ഞുകൂടി 'പ്ലാക്ക്' രൂപപ്പെടുത്തുകയും ഒടുവിൽ ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നതിനാൽ 'മോശം' കൊളസ്ട്രോൾ ആയി കണക്കാക്കപ്പെടുന്നു. മറുവശത്ത്, രക്തക്കുഴലുകളിൽ നിന്ന് അധികമുള്ള കൊളസ്ട്രോൾ ശേഖരിച്ച് കരൾ വഴി പുറന്തള്ളാൻ സഹായിക്കുന്നതിനാൽ 'നല്ല' കൊളസ്ട്രോൾ ആയി അറിയപ്പെടുന്നു.

37
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

രക്തത്തിൽ LDL കൊളസ്ട്രോളിന്റെ അളവ് അധികമാകുമ്പോൾ അത് ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാതെ തന്നെ ഈ അവസ്ഥ പെട്ടെന്ന് രൂപപ്പെടാം. ഉയർന്ന കൊളസ്ട്രോളിന് നേരിട്ടുള്ള ലക്ഷണങ്ങൾ ഇല്ലെങ്കിലും മുന്നറിയിപ്പ് സൂചനകളിലൂടെ അത് തിരിച്ചറിയാൻ സാധിക്കും. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൊളസ്ട്രോൾ കൂടി നിൽക്കുന്നവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

47
പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാൻ കാരണമാകും

റെഡ‍് മീറ്റ് ആരോ​ഗ്യത്തിന് നല്ലതല്ല. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ സ്ഥിരമായി കഴിക്കുന്നത് ശരീരഭാരം പെട്ടെന്നു കൂടാൻ കാരണമാകും. ഇത് ജീവിതശൈലീ രോഗങ്ങളിലേക്കു നയിക്കാം. സ്ട്രോക്കിനു വരെ ഇത് കാരണമാകാം. ‌‌റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് ഇവ കഴിയുന്നത്ര കുറയ്ക്കണം. വൈറ്റ് മീറ്റ് ആയാലും പ്രോസസ്ഡ് ഒഴിവാക്കുന്നതാകും നല്ലത്. കാരണം ഇവ വളരെ നാൾ മുന്നേ പ്രോസസ് ചെയ്തതും രാസപദാർഥങ്ങൾ ചേർത്തതുമാകാം. ഹാംബർഗർ, റിബ്ബുകൾ, പോർക്ക് ചോപ്സ്, റോസ്റ്റ് എന്നിവയിലാണ് കൊഴുപ്പ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മാംസാഹാരം പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല, എന്നാൽ ഇടയ്ക്കിടെ മാത്രം കഴിച്ചാൽ മതിയാകും.

57
വറുക്കുന്നത് ഭക്ഷണത്തിന്റെ ഊർജ്ജ സാന്ദ്രത അഥവാ കലോറി അളവ് വർദ്ധിപ്പിക്കുന്നു

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ചിക്കൻ വിംഗ്സ്, ഒനിയൻ റിംഗ്സ് തുടങ്ങിയവ പോലെ എണ്ണയിൽ മുക്കി വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ കൊളസ്ട്രോളിന്റെ കാര്യത്തിൽ ഏറ്റവും ദോഷകരമായവയിൽ പെടുന്നു. വറുക്കുന്നത് ഭക്ഷണത്തിന്റെ ഊർജ്ജ സാന്ദ്രത അഥവാ കലോറി അളവ് വർദ്ധിപ്പിക്കുന്നു. ഇടയ്ക്കിടെ എയർ ഫ്രയർ ഉപയോഗിക്കുകയും അതിൽ അല്പം ഒലിവ് ഓയിൽ പുരട്ടുകയും ചെയ്യുക.

67
സംസ്കരിച്ച മാംസം കൊളസ്ട്രോളും പൂരിത കൊഴുപ്പും (saturated fat) കൂടുതലായി കാണപ്പെടുന്നു.

സംസ്കരിച്ച മാംസം മോശം കൊളസ്ട്രോൾ കൂട്ടാം. ഹോട്ട് ഡോഗ്, സോസേജ്, ബേക്കൺ എന്നിവയിൽ റെഡ് മീറ്റിന്റെ (ചുവന്ന മാംസത്തിന്റെ) കൊഴുപ്പ് കൂടിയ ഭാഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ ഇവയിൽ കൊളസ്ട്രോളും പൂരിത കൊഴുപ്പും (saturated fat) കൂടുതലായി കാണപ്പെടുന്നു.

77
പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും മോശം കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

കുക്കികൾ, കേക്കുകൾ, പേസ്ട്രികൾ എന്നിവയിൽ പലപ്പോഴും ധാരാളം നെയ്യും വെണ്ണയും ഉപയോഗിക്കാറുണ്ട്. അതിനാൽ ഇവയിൽ കൊളസ്ട്രോൾ കൂടുതലായിരിക്കും. മധുരപലഹാരങ്ങൾ പൂർണ്ണമായും ഒഴിവാക്കേണ്ടതില്ല, പകരം ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. പൂരിത കൊഴുപ്പുകളും ട്രാൻസ് ഫാറ്റുകളും ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (LDL) അഥവാ "മോശം" കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories