ഈ അഞ്ച് പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വൃക്കകളെ കാക്കാം

Published : Sep 03, 2025, 04:58 PM IST

ഈ അഞ്ച് പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വൃക്കകളെ കാക്കാം.

PREV
17
വൃക്കകളെ കാക്കാം

ഈ അഞ്ച് പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, വൃക്കകളെ കാക്കാം.

27
ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് ആന്തോസയാനിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെ ചെറുക്കാനും വൃക്കകളിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. പതിവായി ബ്ലൂബെറി കഴിക്കുന്നത് വൃക്ക തകരാറുകളുടെ പുരോഗതി മന്ദഗതിയിലാക്കാനും മൊത്തത്തിലുള്ള വൃക്ക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

37
ക്രാൻബെറി

മൂത്രാശയ അണുബാധ (UTIs) തടയുന്നതിന് ക്രാൻബെറികൾ സഹായിക്കുന്നു. ക്രാൻബെറികൾ പതിവായി കഴിക്കുന്നത് മൂത്രാശയത്തിന്റെയും വൃക്കയുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും. വീക്കം, ഓക്സിഡേറ്റീവ് കേടുപാടുകൾ എന്നിവയ്‌ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

47
ആപ്പിൾ

ആപ്പിളിൽ നാരുകൾ, വിറ്റാമിൻ സി, ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും വൃക്കകളെ വിഷവിമുക്തമാക്കാനും സഹായിക്കും.

57
ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ ഫ്ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ആപ്പിൾ വൃക്കകളിലെ വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.

67
മാതളനാരങ്ങ

വൃക്കകളിലെ വീക്കം, ഓക്സിഡേറ്റീവ് കേടുപാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പോളിഫെനോളുകൾ എന്നിവ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. മാതളനാരങ്ങ ജ്യൂസ് വിട്ടുമാറാത്ത രോഗങ്ങൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് വൃക്കകളെ സംരക്ഷിക്കാൻ സഹായിക്കും.

77
തണ്ണിമത്തൻ

തണ്ണിമത്തൻ വിറ്റാമിൻ എ, സി, മഗ്നീഷ്യം, ശക്തമായ ആന്റിഓക്‌സിഡന്റ് ആയ ലൈക്കോപീൻ എന്നിവ തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. വൃക്കകളെ സംരക്ഷിക്കാൻ തണ്ണിമത്തൻ സഹായിക്കും.

Read more Photos on
click me!

Recommended Stories