പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ

Published : Sep 03, 2025, 09:55 AM IST

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ.

PREV
18
പ്രമേഹം

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ

28
ബ്രൊക്കോളി

പ്രമേഹ നിയന്ത്രണത്തിന് ബ്രൊക്കോളി ഒരു മികച്ച പച്ചക്കറിയാണ്. കാരണം അതിൽ വിറ്റാമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളിയിലെ നാരുകൾ കാർബോഹൈഡ്രേറ്റ് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ വർദ്ധിക്കുന്നത് തടയുന്നു. 

38
ഹൃദയാരോഗ്യം കൂട്ടും

പതിവായി ബ്രൊക്കോളി കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും കൊളസ്‌ട്രോൾ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. കാരണം പ്രമേഹ രോഗികൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. ബ്രൊക്കോളി ആവിയിൽ വേവിച്ചോ അല്ലെങ്കിൽ ശരിയായി കഴുകിയ ശേഷം സലാഡുകളിൽ ചേർത്തോ സൂപ്പായോ കഴിക്കാം.

48
പാലക്ക് ചീര

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതികരണശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന മഗ്നീഷ്യം, ഇരുമ്പ്, നാരുകൾ എന്നിവയുൾപ്പെടെ മൂന്ന് അവശ്യ പോഷകങ്ങൾ ‌പാലക്ക് ചീരയിൽ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

58
പാലക്ക് ചീര

പാലക്ക് ചീരയിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. സലാഡുകളിൽ ചേർത്തോ സൂപ്പായോ എല്ലാം പാലക്ക് ചീര കഴിക്കാം.

68
ക്യാരറ്റ്

ക്യാരറ്റിൽ രണ്ട് പ്രധാന പോഷക ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അവ ഭക്ഷണ നാരുകൾ, വിറ്റാമിൻ എ എന്നിവയോടൊപ്പം മറ്റ് അവശ്യ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ക്യാരറ്റിലെ ഭക്ഷണ നാരുകൾ രക്തത്തിന്റെ അളവ് മന്ദഗതിയിലാക്കുന്നു. ഇത് പ്രമേഹ രോഗികളിൽ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നത് തടയുന്നു.

78
ക്യാരറ്റ്

ക്യാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ക്യാരറ്റ് സൂപ്പായോ ജ്യൂസായോ എല്ലാം കഴിക്കാവുന്നതാണ്.

88
ക്യാബേജ്

ക്യാബേജിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, ഫൈബർ എന്നിവ ഹൃദയാരോഗ്യം സംരക്ഷിക്കുകയും പ്രമേഹ രോഗികൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ക്യാബേജിന്റെ ദഹന പ്രക്രിയ രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. ഇത് ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. ക്യാബേജിലെ ആന്റിഓക്‌സിഡന്റുകൾ വീക്കം ചെറുക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories