Asianet News MalayalamAsianet News Malayalam

World Kidney Day 2024 : ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താം

വ്യായാമം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തടയുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

World Kidney Day 2024 Tips To Keep Your Kidney Healthy
Author
First Published Mar 14, 2024, 9:06 AM IST

ഇന്ന് ലോക വൃക്ക ദിനം ( World Kidney Day 2024). ആരോഗ്യകരമായ വൃക്കകൾ ഉണ്ടായിരിക്കേണ്ടതിൻ്റെ പ്രാധാന്യം, വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുക, പുതിയ ചികിത്സകളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ലോക കിഡ്നി ദിനം ആചരിക്കുന്നത്. 2006 ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്. ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനം ആചരിക്കുന്നത്.

വിട്ടുമാറാത്ത വൃക്കരോഗം ആഗോളതലത്തിൽ 850 ദശലക്ഷം ആളുകളെ ബാധിക്കുന്നതായി Worldkidneyday.org-ലെ സ്ഥിതിവിവരക്കണക്കുകൾ ‌റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ, ലോകമെമ്പാടുമുള്ള മരണകാരണങ്ങളിൽ എട്ടാം സ്ഥാനത്താണ് വൃക്ക സംബന്ധമായ രോഗങ്ങൾ. 

കിഡ്‌നി ആരോഗ്യകരമായി നിലനിർത്തുന്നതിന് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

പതിവായി വ്യായാമം ചെയ്യുക...

വ്യായാമം വൃക്ക സംബന്ധമായ പ്രശ്നങ്ങൾ തടയുകയും വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുക...

പ്രമേഹരോഗികളിൽ 50 ശതമാനത്തോളം പേർക്കും വൃക്ക തകരാറുള്ളതായി പഠനങ്ങൾ പറയുന്നു. അതിനാൽ, 
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് പ്രമേഹത്തെ തടയാൻ മാത്രമല്ല വൃക്ക തകരാറുകൾ തടയുന്നതിനും സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, സോഡിയം കഴിക്കുന്നത് കുറയ്ക്കുക...

ഉപ്പ് ഉപഭോഗം കുറയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മുതിർന്നവർക്ക് പ്രതിദിനം അഞ്ച് ഗ്രാമിൽ താഴെ അളവിലാകണം ഉപ്പ് കഴിക്കേണ്ടത് എന്നതാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്യുന്നത് .

ധാരാളം വെള്ളം കുടിക്കുക...

പ്രതിദിനം 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിക്കുക. നന്നായി വെള്ളം കുടിക്കുന്നത് വൃക്കകളിൽ നിന്ന് യൂറിയ, അധിക സോഡിയം തുടങ്ങിയ വിഷവസ്തുക്കളിൽ നിന്ന് വിമുക്തമാക്കുന്നു.

പുകവലി ഒഴിവാക്കൂ...

പുകവലി വൃക്ക ക്യാൻസർ വരാനുള്ള സാധ്യത ഇരട്ടിയാക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, സിഗരറ്റ് വലിക്കുന്നത് വൃക്കകളിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുകയും അവയുടെ പ്രവർത്തന ശേഷിയെ ബാധിക്കുകയും ചെയ്യുന്നു.

പതിവായി വൃക്ക പരിശോധന നടത്തുക...

പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഇടയ്ക്കിടെ വൃക്ക പരിശോധന നടത്തുക. പതിവ് പരിശോധനകൾ നേരത്തെയുള്ള രോഗനിർണയത്തിനും നേരത്തെയുള്ള ചികിത്സയ്ക്കും സഹായിക്കുന്നു.

ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ, മുടികൊഴിച്ചിൽ കുറയ്ക്കും

 


 

Follow Us:
Download App:
  • android
  • ios