രാത്രിയിൽ നന്നായി ‌ഉറങ്ങാൻ കഴിയുന്നില്ലേ? എങ്കിൽ ഇവ കഴിച്ചോളൂ

Published : Jul 30, 2026, 09:41 PM IST

നല്ല ഉറക്കം ലഭിക്കാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകാം.

PREV
17
രാത്രിയിൽ നന്നായി കഴിയുന്നില്ലേ? എങ്കിൽ ഇവ കഴിച്ചോളൂ

നല്ല ഉറക്കം ലഭിക്കാൻ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ചില വിറ്റമിനുകളുടെയും ധാതുക്കളുടെയും അഭാവം ഉറക്കപ്രശ്നങ്ങൾക്ക് കാരണമാകാം. കുടൽ സൗഹൃദ ഭക്ഷണങ്ങൾ പോഷകങ്ങളുടെ ആഗിരണത്തിനു സഹായിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുക വഴി രാത്രിയിൽ സുഖമായ ഉറക്കം ലഭിക്കുകയും ചെയ്യും. നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ.

27
ഉറക്കരീതികൾ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും കിവി സഹായിക്കുന്നു

വേഗത്തിൽ ഉറങ്ങാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും സെറോടോണിനും കിവിപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഉറക്കരീതികൾ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും കിവി സഹായിക്കുന്നു.

37
മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം.

പേശികൾക്ക് അയവ് നൽകാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന മഗ്നീഷ്യവും മെലറ്റോണിനും വിവിധ നട്സിൽ അടങ്ങിയിരിക്കുന്നു. മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് നട്സ്.

47
വാഴപ്പഴം മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.

മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പേശികളെ വിശ്രാന്തിയിലാക്കാനും മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.

57
ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ തെെര് സഹായിക്കും.

ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ പിന്തുണയ്ക്കുകയും ദഹനത്തെ സഹായിക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകൾ തടയുകയും ചെയ്യുന്നതിനാൽ തൈര് മികച്ചൊരു ഭക്ഷണമാണ്. ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കൾക്കു നല്ലത്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ തെെര് സഹായിക്കും.

67
ദഹനം മെച്ചപ്പെടുത്താനും അതുവഴി മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കാനും സാധിക്കും

വീക്കം കുറയ്ക്കാനുള്ള കഴിവ് ഉള്ള ഇഞ്ചിക്ക് കുടലിലെ വീക്കം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും അതുവഴി മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കാനും സാധിക്കും.

77
മഞ്ഞൾ ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

മഞ്ഞളടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന സംയുക്തം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories