മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് കുടൽ പ്രധാന പങ്കുവഹിക്കുന്നു; ഈ ശീലങ്ങൾ ഒഴിവാക്കൂ

Published : Jun 09, 2026, 04:20 PM IST

ദഹനപ്രക്രിയ സുഗമമാക്കുക എന്നതിലുപരി ശരീരത്തിന്റെ പ്രതിരോധശേഷി, മെറ്റബോളിസം പ്രവർത്തനങ്ങൾ, മാനസികാരോഗ്യം, ഊർജ്ജസ്വലത എന്നിവയെല്ലാം നിയന്ത്രിക്കുന്നതിൽ വൻകുടലിനും ചെറുകുടലിനും വലിയ പങ്കുണ്ട്. കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്.

PREV
17
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക

ഭക്ഷണ സമയത്തിലുണ്ടാകുന്ന ക്രമക്കേടുകളാണ് കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നം. ദിവസവും കൃത്യമായ ഇടവേളകളിൽ ഒരേ സമയത്ത് തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും.

27
പയർവർഗ്ഗങ്ങൾ കഴിക്കാം

പയർവർഗ്ഗങ്ങൾ കഴിച്ചാൽ ഗ്യാസ് വരും, വയർ വീർക്കും എന്ന് കരുതി പലരും അത് ഒഴിവാക്കാറുണ്ട്. എന്നാൽ ഇത് താൽക്കാലികം മാത്രമാണ്. ദിവസങ്ങൾക്കുള്ളിൽ കുടലിലെ നല്ല ബാക്ടീരിയകൾ ഫൈബറിനെ എളുപ്പത്തിൽ ദഹിപ്പിക്കാൻ പാകത്തിൽ സ്വയം പാകപ്പെടും.

37
മാനസിക സമ്മർദ്ദത്തോടെ ഭക്ഷണം കഴിക്കരുത്

നമ്മൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ കുടലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് ദഹനത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ശരീരം സമ്മർദ്ദത്തിലായിരിക്കുമ്പോൾ കുടലിന് കൃത്യമായി ദഹനപ്രക്രിയ നടത്താൻ കഴിയില്ല.

47
രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കാം

വയർ ശൂന്യമായിരിക്കുന്ന സമയത്താണ് കുടൽ സ്വയം വൃത്തിയാക്കുന്ന പ്രക്രിയ നടക്കുന്നത്. രാത്രി വൈകി ആഹാരം കഴിക്കുകയോ, കിടക്കാൻ നേരം ലഘുഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോൾ ഈ സ്വാഭാവിക ശുചീകരണ പ്രക്രിയ തടസ്സപ്പെടുന്നു. ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുൻപെങ്കിലും രാത്രി ഭക്ഷണം കഴിച്ചു തീർക്കാൻ ശ്രദ്ധിക്കുക.

57
കഴിച്ചതിന് ശേഷം നടക്കാം

ഭക്ഷണം കഴിച്ച ഉടൻ കിടക്കാതെ ഒരു 10 മിനിറ്റ് നടക്കുന്നത് ദഹനം എളുപ്പമാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഭക്ഷണത്തിന് ശേഷമുള്ള ഈ ചെറിയ നടത്തം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് 22 ശതമാനം വരെ പെട്ടെന്ന് ഉയരുന്നത് തടയും.

67
സെറോട്ടോണിൻ ഉത്പാദിപ്പിക്കുന്നത് കുടലിലാണ്

നമ്മുടെ മാനസികാവസ്ഥയെയും സന്തോഷത്തെയും നിയന്ത്രിക്കുന്ന സെറോട്ടോണിൻ എന്ന രാസവസ്തുവിന്റെ 95 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് തലച്ചോറിലല്ല മറിച്ച് കുടലിലാണ്. അതുകൊണ്ട് തന്നെ വയർ വീർക്കൽ, മലബന്ധം, കുടലിലെ വീക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് മാനസികമായ അസ്വസ്ഥതകളും വിഷാദവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

77
ശ്രദ്ധിക്കുക

വയറിന്റെ ആരോഗ്യം തന്നെയാണ് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ അടിത്തറ. ലളിതമായ ഈ ജീവിതശൈലി മാറ്റങ്ങളിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories