ഒരു ടീസ്പൂൺ ജീരകത്തിൽ (ഏകദേശം 20–21 ഗ്രാം) ഏകദേശം 8 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ജീരക വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാനും അധിക ജലാംശം നിലനിർത്തുന്നത് കുറയ്ക്കാനും സഹായിക്കും.
വയറിലെ കൊഴുപ്പ് നിരവധി രോഗങ്ങൾക്കാണ് കാരണമാകുന്നത്. ഹൃദ്രോഗം ഉണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നാണ് വയറിലെ കൊഴുപ്പ്. എന്നാൽ ശരീരഭാരം കുറയ്ക്കാനും അടിവയറ്റിലെ അമിത കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന പാനീയമാണ് ജീരക വെള്ളം.
ജീരക വെള്ളം മെറ്റബോളിസത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ദഹന എൻസൈം പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന സജീവ സംയുക്തങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട മെറ്റബോളിക് പ്രവർത്തനം വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും കാലക്രമേണ കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
ഒരു ടീസ്പൂൺ ജീരകത്തിൽ (ഏകദേശം 20–21 ഗ്രാം) ഏകദേശം 8 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ജീരക വെള്ളം വിഷവസ്തുക്കളെ പുറന്തള്ളാനും അധിക ജലാംശം നിലനിർത്തുന്നത് കുറയ്ക്കാനും സഹായിക്കും. അനാവശ്യമായ ലഘുഭക്ഷണങ്ങളും അമിതഭക്ഷണവും കുറയ്ക്കുന്നതിലൂടെ കൂടുതൽ നേരം വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുന്നു.
ദഹന എൻസൈമുകളുടെ ഉത്തേജിപ്പിക്കുന്ന പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താൻ ജീരകം സഹായിക്കുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് ആൻഡ് ഹെൽത്ത് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ജീരകം ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഗ്ലൂക്കോസ് ആഗിരണം കുറയ്ക്കുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുകയും ചെയ്യുമെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് മെഡിക്കൽ റിസർച്ച് ആൻഡ് ഹെൽത്ത് സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് ആസക്തി നിയന്ത്രിക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും നിർണായകമാണ്. 1-2 ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ, വെള്ളം അരിച്ചെടുത്ത് 1 ടേബിൾ സ്പൂൺ തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുക. ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.


