ഒരു പെൺകുട്ടിക്ക് ആർത്തവം ക്രമരഹിതമായി വരുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. മുഖക്കുരു, അമിതമായ രോമവളർച്ച, ശരീരഭാരം കുറയൽ എന്നിവ ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ പിസിഒഎസിനെ സൂചിപ്പിക്കുന്നു. 

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ബാധിക്കുന്ന കൗമാരക്കാരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ സാധാരണയായി കാണപ്പെടുന്ന ഒരു ഹോർമോൺ തകരാറാണ്.

 ക്രമരഹിതമായ ആർത്തവം, അധിക പുരുഷ ഹോർമോണുകൾ (ആൻഡ്രോജൻ), പലപ്പോഴും അണ്ഡാശയത്തിലെ ചെറിയ സിസ്റ്റുകൾ എന്നിവ ഇതിന്റെ സവിശേഷതയാണ്. ഇത് വന്ധ്യത, മുഖക്കുരു, അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഇത് പലപ്പോഴും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹത്തിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും സാധ്യത കൂടുതലാണ്.

കൗമാരക്കാരായ പല പെൺകുട്ടികൾക്കും ക്രമരഹിതമായ ആർത്തവചക്രം ഉണ്ടാകുന്നു. ചില പെൺകുട്ടികൾക്ക്, ഈ ലക്ഷണങ്ങൾ പിസിഒഎസ് എന്നറിയപ്പെടുന്ന ഒരു അടിസ്ഥാന ഹോർമോൺ അസന്തുലിതാവസ്ഥയെ അർത്ഥമാക്കിയേക്കാം. ഇത് പ്രത്യുൽപാദന പ്രായത്തിലുള്ള 10 സ്ത്രീകളിൽ 1 പേരെ ബാധിക്കുന്നതായി ഫരീദാബാദിലെ യാതാർത്ത് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ശ്വേത മെൻഡിരട്ട പറഞ്ഞു.

ഒരു പെൺകുട്ടിക്ക് ആർത്തവം ക്രമരഹിതമായി വരുന്നതാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. മുഖക്കുരു, അമിതമായ രോമവളർച്ച, ശരീരഭാരം കുറയൽ എന്നിവ ശ്രദ്ധിക്കേണ്ട മറ്റ് ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ പിസിഒഎസിനെ സൂചിപ്പിക്കുന്നു.

കൗമാരപ്രായത്തിലെ സാധാരണ പ്രശ്‌നങ്ങളാണെന്ന് കരുതി പല കൗമാരക്കാരായ പെൺകുട്ടികളും പ്രത്യേക ശാരീരിക ലക്ഷണങ്ങളെ അവഗണിച്ചേക്കാം. ഉദാഹരണത്തിന്, മുഖക്കുരു പിസിഒഎസിന്റെ ലക്ഷണമാകാം. കൂടാതെ, പ്രത്യേകിച്ച് വയറിനു ചുറ്റും, ചർമ്മത്തിൽ അകാന്തോസിസ് നിഗ്രിക്കൻസ് എന്നറിയപ്പെടുന്ന കറുത്ത പാടുകൾക്കൊപ്പം, ഒരു കാരണവുമില്ലാതെ ശരീരഭാരം വർദ്ധിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തെ സൂചിപ്പിക്കാം. ഇത് പിസിഒഎസുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡോ. ശ്വേത പറഞ്ഞു.

പിസിഒഎസ് പ്രത്യുൽപാദന ആരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത്. ഇത് ഇൻസുലിൻ പ്രതിരോധവുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഇത് പിന്നീടുള്ള ജീവിതത്തിൽ പൊണ്ണത്തടി, പ്രീ ഡയബറ്റിസ്, ടൈപ്പ് 2 പ്രമേഹം എന്നിവയിലേക്ക് നയിച്ചേക്കാം. ദീർഘകാല പ്രശ്നങ്ങളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളും പ്രത്യുൽപാദന ബുദ്ധിമുട്ടുകളും ഉൾപ്പെടുന്നു.

ജീവിതശൈലിയിലെ മാറ്റങ്ങൾ പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ സൈക്യാട്രിക് അസോസിയേഷൻ വ്യക്തമാക്കുന്നു. സമീകൃത ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, നല്ല ഉറക്കം നേടുക, സമ്മർദ്ദം നിയന്ത്രിക്കുക എന്നിവ ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും പ്രധാനമാണ്.