അമിതവണ്ണം കുറയ്ക്കാൻ ചിയ സീഡ് പലരും കഴിക്കാറുണ്ട്. നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ സീഡ് വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
അമിതവണ്ണം കുറയ്ക്കാൻ ചിയ സീഡ് പലരും കഴിക്കാറുണ്ട്. നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പുഷ്ടമായ ചിയ സീഡ് വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു.
നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രത്യേകിച്ച് ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങളാൽ സമ്പന്നമായ ചിയ സീഡ് ശരീരഭാരം കുറയ്ക്കാനും അധികം കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
38
ഒമേഗ-3 ഫാറ്റി ആസിഡുകൾ ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ വീക്കം കുറയ്ക്കുന്നതിലൂടെയും രക്തസമ്മർദ്ദം കുറയ്ക്കുന്നതിലൂടെയും കൊളസ്ട്രോൾ അളവ് മെച്ചപ്പെടുത്തുന്നതിലൂടെയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ചിയ സീഡ് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുക ചെയ്യുന്നു.
ചിയ സീഡ് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്തുക ചെയ്യുന്നു. അതേസമയം അവയുടെ ഒമേഗ-3-കളും പോഷകങ്ങളും ഉപാപചയ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ഊർജ്ജം നൽകുകയും ചെയ്യുന്നു.
58
ചിയ സീഡിൽ ഏകദേശം 40 ശതമാനം നാരുകൾ അടങ്ങിയിട്ടുണ്ട്.
ചിയ സീഡിൽ ഏകദേശം 40 ശതമാനം നാരുകൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ പോലെ രൂപപ്പെടുക ചെയ്യും. ഇത് വയറു നിറഞ്ഞതായി തോന്നുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഉയർന്ന നാരുകളും ഉയർന്ന പ്രോട്ടീനും ഉള്ളതിനാൽ വയറു നിറഞ്ഞതായി തോന്നുകയും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു.
68
ആരോഗ്യകരമായ കൊഴുപ്പുകൾ ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുന്നു
ചിയ സീഡുകളിലെ ആരോഗ്യകരമായ കൊഴുപ്പുകൾ വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ ദിവസം മുഴുവൻ ഊർജ്ജ നില നിലനിർത്താൻ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും.
78
പുഡ്ഡിംഗ് പോലെ കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു
ചിയ സീഡ് പാലിലോ തൈരിലോ കുതിർത്ത ശേഷം പുഡ്ഡിംഗ് പോലെ കഴിക്കുന്നത് അമിത വിശപ്പ് തടയുന്നു. കൂടാതെ അനാരോഗ്യകരമായ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രഭാതഭക്ഷണത്തിനോ അത്താഴിനോ പുഡ്ഡിംഗ് രൂപത്തിൽ കഴിക്കാം. വിവിധ നട്സുകൾ പഴങ്ങൾ എന്നിവയുടെ ചേർത്ത് കഴിക്കുക.
88
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചിയ സീഡ് ചേർത്ത് ശേഷം കുടിക്കുക.
നാരുകളുടെ അളവ് വർദ്ധിപ്പിക്കുന്നതിനും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കുന്നതിനും ചിയ സീഡ് സ്മൂത്തിയായി കഴിക്കാവുന്നതാണ്. സലാഡുകൾ, ഓട്‌സ്, തൈര് എന്നിവയിൽ ചിയ സീഡ് വിതറുന്നത് ഭക്ഷണത്തിന് പോഷകങ്ങളുടെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കും. ദിവസം മുഴുവൻ ഊർജത്തോടെ തുടങ്ങാൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ചിയ സീഡ് ചേർത്ത് ശേഷം കുടിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam