കാർഡിയാക് അറസ്റ്റ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

Published : Oct 08, 2026, 02:20 PM IST

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

PREV
17
കാർഡിയാക് അറസ്റ്റ് ; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ച വാർത്ത നാം അറിഞ്ഞതാണ്. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹിന്ദി, മറാത്തി സിനിമകളിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നാനാ പടേക്കർ ശ്രദ്ധേയനായിരുന്നു.

27
50 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഇത്തരം മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

ഹൃദയസ്തംഭനവും ഹൃദയാഘാതവും പെട്ടെന്നുണ്ടാകാവുന്നതാണ്. എന്നാൽ, ഹൃദയം പെട്ടെന്ന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുന്നതിന് മുൻപ് ശരീരം എന്തെങ്കിലും മുന്നറിയിപ്പ് ലക്ഷണങ്ങൾ നൽകാറുണ്ടോ? കാർഡിയാക് അറസ്റ്റ് (ഹൃദയസ്തംഭനം) സാധാരണയായി പെട്ടെന്നാണ് സംഭവിക്കുന്നത്. ഇത് എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ലക്ഷണങ്ങളൊന്നുമില്ല. 50 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഇത്തരം മുന്നറിയിപ്പ് ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് നോയിഡയിലെ കൈലാഷ് ഹോസ്പിറ്റൽ ആൻഡ് ന്യൂറോ ഇൻസ്റ്റിറ്റ്യൂട്ടിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റായ ഡോ. അമിത് ഹണ്ട പറഞ്ഞു.

37
ഹൃദയം പെട്ടെന്ന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുമ്പോഴാണ് 'കാർഡിയാക് അറസ്റ്റ്' സംഭവിക്കുന്നത്

ഹൃദയം പെട്ടെന്ന് കാര്യക്ഷമമായി രക്തം പമ്പ് ചെയ്യുന്നത് നിർത്തുമ്പോഴാണ് 'കാർഡിയാക് അറസ്റ്റ്' (cardiac arrest) സംഭവിക്കുന്നത്. ഇതിനെത്തുടർന്ന് ആളിന് ബോധക്ഷയം ഉണ്ടാവുകയും ശ്വാസോച്ഛ്വാസം നിലയ്ക്കുകയോ അസാധാരണമാവുകയോ ചെയ്യാം. ഇത് പെട്ടെന്ന് സംഭവിക്കാവുന്ന ഒന്നാണെങ്കിലും നെഞ്ചിലെ അസ്വസ്ഥത, ശ്വാസംമുട്ടൽ, ഹൃദയമിടിപ്പിലെ വ്യതിയാനം, തലകറക്കം, ബോധക്ഷയം അല്ലെങ്കിൽ അകാരണമായ ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ നിലവിലുള്ള ഹൃദ്രോഗത്തിന്റെ സൂചനയാകാം. അതിനാൽ അവ ഒരിക്കലും അവഗണിക്കരുതെന്ന് ഡോ. അമിത് ഹണ്ട പറഞ്ഞു. പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, കാർഡിയാക് അറസ്റ്റും ഹൃദയാഘാതവും (heart attack) ഒരേ കാര്യമല്ല.

47
ഹൃദയാഘാതം എന്നത് പ്രധാനമായും രക്തചംക്രമണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്

ഹൃദയാഘാതം എന്നത് പ്രധാനമായും രക്തചംക്രമണവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. ഹൃദയപേശിയുടെ ഒരു ഭാഗത്തേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതാണ് ഇതിന് കാരണം. കൊറോണറി ധമനിയിലെ കൊഴുപ്പ് അടിഞ്ഞുകൂടിയ പാളി പൊട്ടുകയും അതിനുമുകളിൽ രക്തം കട്ടപിടിക്കുകയും ചെയ്യുന്നതാണ് സാധാരണയായി ഈ തടസ്സത്തിന് വഴിവെക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി, ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനം നിലച്ചുപോകാൻ കാരണമാകുന്ന ഒരു വൈദ്യുത തകരാറാണ് 'കാർഡിയാക് അറസ്റ്റ്' (cardiac arrest).

57
അസാധാരണമായ ശ്വാസംമുട്ടൽ, കാരണം വ്യക്തമല്ലാത്ത ക്ഷീണം, തലകറക്കം, ബോധക്ഷയം,

അസാധാരണമായ ശ്വാസംമുട്ടൽ, കാരണം വ്യക്തമല്ലാത്ത ക്ഷീണം, വ്യായാമം ചെയ്യാനുള്ള ശേഷി കുറയുക, തലകറക്കം, ബോധക്ഷയം, ഇടയ്ക്കിടെയുണ്ടാകുന്ന ഹൃദയമിടിപ്പ് അല്ലെങ്കിൽ ഇടയ്ക്കിടെ അനുഭവപ്പെടുന്ന നെഞ്ചിലെ അസ്വസ്ഥത എന്നിവ ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാം. ഈ ലക്ഷണങ്ങൾ ഹൃദയസ്തംഭനം (cardiac arrest) ഉടൻ സംഭവിക്കുമെന്ന് അർത്ഥമാക്കുന്നില്ല.

67
വിളർച്ച, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഉത്കണ്ഠ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾകൊണ്ടും ഇവ ഉണ്ടാകാം

വിളർച്ച, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ഉത്കണ്ഠ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങി പല കാരണങ്ങൾകൊണ്ടും ഇവ ഉണ്ടാകാം. എന്നിരുന്നാലും, ഇത്തരം ലക്ഷണങ്ങൾ പുതുതായി ഉണ്ടാകുന്നതോ, വിട്ടുമാറാത്തതോ, കാരണം വ്യക്തമല്ലാത്തതോ അല്ലെങ്കിൽ ഇടയ്ക്കിടെ ആവർത്തിക്കുന്നതോ ആണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക.

77
നെഞ്ചിന്റെ മധ്യഭാഗത്തുണ്ടാകുന്ന വേദനയോ അസ്വസ്ഥതയോ, കൈകൾ, തോളുകൾ, താടിയെല്ല്

നെഞ്ചിന്റെ മധ്യഭാഗത്തുണ്ടാകുന്ന വേദനയോ അസ്വസ്ഥതയോ, കൈകൾ, തോളുകൾ, താടിയെല്ല്, കഴുത്ത് അല്ലെങ്കിൽ പുറംഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്ന അസ്വസ്ഥത, ശ്വാസംമുട്ടൽ, ഓക്കാനം അല്ലെങ്കിൽ ഛർദ്ദി, തലകറക്കം, ബോധക്ഷയം, തണുത്ത വിയർപ്പ്, വിളർച്ച എന്നിവ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടാമെന്ന് ലോകാരോഗ്യ സംഘടനയുടെ (WHO) വ്യക്തമാക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories