കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ.
കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ.
27
രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
37
നിപ്പ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു സൂനോട്ടിക് വൈറസാണ്
നിപ്പ വൈറസ് വവ്വാലുകളിൽ നിന്ന് പകരുന്ന ഒരു സൂനോട്ടിക് വൈറസാണ്. മനുഷ്യരിലും മറ്റ് മൃഗങ്ങളിലും നിപ്പ വൈറസ് അണുബാധയ്ക്ക് കാരണമാകുന്നു. വളരെ ഉയർന്ന മരണനിരക്ക് (40–75%) ഉള്ള ഒരു രോഗമാണിത്.
നിപ്പ വൈറസ് ഒരാളിൽ പ്രവേശിച്ചാൽ സാധാരണ 5–14 ദിവസം വരെയാണ് ഇൻക്യുബേഷൻ പീരിയഡ്
നിപ്പ വൈറസ് ഒരാളിൽ പ്രവേശിച്ചാൽ സാധാരണ 5–14 ദിവസം വരെയാണ് ഇൻക്യുബേഷൻ പീരിയഡ്. രോഗലക്ഷണങ്ങൾ ആദ്യമായി പ്രത്യക്ഷപ്പെടുന്ന സമയത്തെയാണ് ഇത് കാണിക്കുന്നത്.
57
ചെറിയ പനിയിൽ തുടങ്ങി ഏതാനും ദിവസം കൊണ്ടു തന്നെ പനി ശക്തമാകുന്നു
പനിയാണ് ആദ്യത്തെ ലക്ഷണം. ചെറിയ പനിയിൽ തുടങ്ങി ഏതാനും ദിവസം കൊണ്ടു തന്നെ പനി ശക്തമാകുന്നു. തലവേദന, ദേഹത്ത് വേദന, തൊണ്ടയ്ക്കു വേദന, ഛർദ്ദി എന്നിവയും ഉണ്ടാവാം. ചുമ, വയറുവേദന, മനംപിരട്ടൽ, കാഴ്ചമങ്ങൽ എന്നിവയും ചിലരിൽ ഉണ്ടാവാം. കൃത്യമായി മാസ്‌ക് ധരിക്കാൻ ശ്രമിക്കുക.
67
വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം
അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
77
കൃത്യമായി മാസ്‌ക് ധരിക്കാൻ ശ്രമിക്കുക, വായയും മുഖവും മൂടി തന്നെ മാസ്ക ഇടുക
കൃത്യമായി മാസ്‌ക് ധരിക്കാൻ ശ്രമിക്കുക, വായയും മുഖവും മൂടി തന്നെ മാസ്ക ഇടുക, സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കെെകൾ ഇടയ്ക്കിടെ കഴുകുക, രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam