ശ്വാസകോശ അർബുദം : നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ

Published : Jun 10, 2026, 01:55 PM IST

ലോകത്തിലെ ക്യാൻസർ മരണങ്ങളിൽ ഏറ്റവും പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. ശ്വാസകോശത്തിൽ അസാധാരണമായ കോശ വളർച്ച ഉണ്ടാകുമ്പോൾ വികസിക്കുന്ന ഒരു തരം ക്യാൻസറാണിത്. 

PREV
17
ശ്വാസകോശ അർബുദം : നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ലക്ഷണങ്ങൾ

ലോകത്തിലെ ക്യാൻസർ മരണങ്ങളിൽ ഏറ്റവും പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. ശ്വാസകോശത്തിൽ അസാധാരണമായ കോശ വളർച്ച ഉണ്ടാകുമ്പോൾ വികസിക്കുന്ന ഒരു തരം ക്യാൻസറാണിത്. 2022 ൽ ലോകമെമ്പാടും ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസർ ശ്വാസകോശ അർബുദമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

27
മിക്ക ആളുകളും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നു

പുകവലി ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമാണെന്നും ഏകദേശം 85% കേസുകളിലും ഇത് കാരണമാകുന്നു. മിക്ക ആളുകളും രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ലക്ഷണങ്ങൾ കണ്ടെത്തുന്നത് നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സാ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. അർബുദ രോഗം വരാതിരിക്കാൻ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലി. പുകവലിക്കുന്നതിലൂടെ ശ്വാസകോശാർബുദം വരാനുളള സാദ്ധ്യത കൂടുതലാണ്. ഇതിനാൽ തന്നെ പുകവലി ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

37
ഒരിക്കലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക

ഒരിക്കലും പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന അപകട ഘടകമാണ് സെക്കൻഡ് ഹാൻഡ് പുക. അതായത് പുകവലിക്കുന്നവരുമായുള്ള സമ്പർക്കവും രോഗം വരാൻ കാരണമാകും. കാർസിനോജെനിക് രാസവസ്തുക്കൾ (സിലിക്ക, ആർസെനിക്, ക്രോമിയം, കാഡ്മിയം, നിക്കൽ) പോലെയുള്ള കെമിക്കലുമായുള്ള സമ്പർക്കം, കുടുംബ പാരമ്പര്യവും ജനിതക കാരണങ്ങളുമൊക്കെ ശ്വാസകോശ അർബുദ സാധ്യതയെ കൂട്ടാം. ശ്വാസകോശ അർബുദത്തിന്റെ ചില അസാധാരണ ലക്ഷണങ്ങൾ ഇതാ.

47
വിട്ടുമാറാത്തതോ ക്രമേണ വഷളാകുന്നതോ ആയ ചുമ, ചെറിയ അളവിൽ പോലും രക്തം ചുമയ്ക്കൽ

വിട്ടുമാറാത്തതോ ക്രമേണ വഷളാകുന്നതോ ആയ ചുമ, ചെറിയ അളവിൽ രക്തം ചുമയ്ക്കൽ, തുരുമ്പിച്ച നിറമുള്ള കഫം, ശ്വാസതടസ്സം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ. 

57
വിരലിലോ നഖങ്ങളിലോ വീക്കമോ മാറ്റങ്ങളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

വിരലുകളുടെയോ കാൽവിരലുകളുടെയോ അഗ്രഭാഗം വികസിക്കുകയും നഖങ്ങൾ തലകീഴായി നിൽക്കുന്ന സ്പൂൺ പോലെ വളയുകയും ചെയ്യുന്ന ഒന്നാണ് ഫിംഗർ ക്ലബ്ബിംഗ്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. വിരലിലോ നഖങ്ങളിലോ വീക്കമോ മാറ്റങ്ങളോ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.

67
തോളിലോ കൈയിലോ വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.

തോളിലോ കൈയിലോ വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം. തോളിലോ, കൈത്തണ്ടയുടെ മുകൾഭാഗത്തോ, കൈത്തണ്ടയുടെ ഉൾഭാഗത്തോ പോലും സ്ഥിരമായ വേദന ഉണ്ടാകുന്നത് പാൻകോസ്റ്റ് ട്യൂമറിന്റെ ലക്ഷണമാകാം. ഇത് ശ്വാസകോശത്തിന്റെ കഴുത്തിനടുത്തുള്ള അഗ്രഭാഗത്ത് രൂപം കൊള്ളുന്ന അപൂർവ ക്യാൻസറാണ്. ഈ മുഴകൾ സമീപത്തുള്ള ഞരമ്പുകൾ, വാരിയെല്ലുകൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു.

77
കഠിനമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ (പോളിയൂറിയ), ഓക്കാനം, ആശയക്കുഴപ്പം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാകാം.

കഠിനമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ (പോളിയൂറിയ), ഓക്കാനം, ആശയക്കുഴപ്പം എന്നിവ ശ്വാസകോശ അർബുദത്തിന്റെ ലക്ഷണങ്ങളാകാം. ശ്വാസകോശത്തിലെ മുഴകൾ, പ്രത്യേകിച്ച് സ്ക്വാമസ് സെൽ തരങ്ങൾ, പാരാതൈറോയ്ഡ് ഹോർമോണുമായി ബന്ധപ്പെട്ട പ്രോട്ടീൻ സ്രവിക്കുകയും രക്തത്തിലെ കാൽസ്യം വർദ്ധിപ്പിക്കുകയും ശരീരത്തെ നിർജ്ജലീകരണം ചെയ്യുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories