​ഗർഭകാലത്ത് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

Published : Sep 09, 2025, 12:21 PM IST

ഗർഭകാലത്ത് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ.

PREV
18
​ഗർഭകാലം

ഗർഭകാലത്ത് കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ.

28
മുട്ട

കുഞ്ഞിനും അമ്മയ്ക്കും അത്യാവശ്യമായ അമിനോ ആസിഡുകൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുട്ടകളിൽ കോളിൻ പോലുള്ള നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിന് സഹായിക്കുന്നു. എന്നിരുന്നാലും, വേവിക്കാത്തതോ പച്ചയോ ആയ മുട്ടകൾ കഴിക്കരുത്.

38
തൈര്

പാൽ/തൈര്/മോര് എന്നിവ പതിവായി കഴിക്കുക. അവയിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഫ്ലേവർഡ് തൈര് ഒഴിവാക്കുക. പഴങ്ങളോ ധാന്യങ്ങളോ ചേർത്ത് തൈര് കൂടുതൽ പോഷകസമൃദ്ധമാക്കുക.

48
കിഡ്നി ബീൻസ്

കിഡ്നി ബീൻസ് ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. അവയിൽ പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, ഫോളേറ്റ്, കാൽസ്യം, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

58
പയർവർഗ്ഗങ്ങൾ

പയറിൽ ഫോളിക് ആസിഡ്, പ്രോട്ടീൻ, വിറ്റാമിൻ ബി6, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. പയർവർഗ്ഗങ്ങൾ പോലുള്ള ഉയർന്ന നാരുകളുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

68
ബ്രൊക്കോളി

ഗർഭകാലത്ത് നിർബന്ധമായും കഴിക്കേണ്ട ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബർ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, മറ്റ് നിരവധി പോഷകങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.

78
അവക്കാഡോ

അവക്കാഡോയിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്.​ ​ഗർഭിണികൾ അവക്കാഡോ കഴിക്കുന്നത് കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

88
തക്കാളി

തക്കാളിയിൽ ല്യൂട്ടിനും ലൈക്കോപീനും എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ആരോഗ്യമുള്ള കണ്ണുകൾക്ക് അത്യാവശ്യമായതിനൊപ്പം മികച്ച ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories