Asianet News MalayalamAsianet News Malayalam

Caffeine During Pregnancy : ഗർഭകാലത്ത് കാപ്പി കുടിക്കുന്നത് സുരക്ഷിതമാണോ?

ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് സങ്കീർണതകൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ‘ഗർഭകാലത്ത് കാപ്പിയുടെ ഉപയോഗം?’ എന്ന തലക്കെട്ടിലുള്ള ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 
 

is it safe to drink coffee during pregnancy
Author
First Published Sep 14, 2022, 12:42 PM IST

ഗർഭകാലത്ത് കാപ്പി കുടിക്കുന്നത് സുരക്ഷിതമാണോ? അതിന് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടോ? കുഞ്ഞിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ഗർഭിണികൾ ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം ഉൾപ്പെടുത്താനാണ് ഡോക്ടർമാർ പറയുന്നത്. 

മദ്യപാനം അല്ലെങ്കിൽ പുകവലി തുടങ്ങിയ ശീലങ്ങൾ കർശനമായി നിരോധിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലും കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ സുരക്ഷിതമാണോ അല്ലയോ എന്ന കാര്യത്തിൽ പലരും ആശയക്കുഴപ്പത്തിലാണ്. ഗർഭാവസ്ഥയിൽ കാപ്പി കുടിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് സങ്കീർണതകൾ ഉണ്ടാക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ‘ഗർഭകാലത്ത് കാപ്പിയുടെ ഉപയോഗം?’ എന്ന തലക്കെട്ടിലുള്ള ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. 

ഗർഭാവസ്ഥയിൽ കഫീൻ കഴിക്കുന്നത് ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. കഫീൻ ഉപഭോഗം ഗർഭം അലസൽ, കുട്ടിക്കാലത്തെ അക്യൂട്ട് ലുക്കീമിയ, കുട്ടിക്കാലത്തെ അമിതഭാരം എന്നിവയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ​ഗവേഷകർ നിഗമനം ചെയ്തു. 

ഗർഭകാലത്ത് കാപ്പി അധികം കഴിക്കുന്നത് കുഞ്ഞിന്റെ കരളിന്റെ വളർച്ചയെ ബാധിക്കുമെന്നും പിന്നീട് കരൾ രോഗത്തിനു സാധ്യതയെന്നും പഠനത്തിൽ പറയുന്നു. ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പിയിൽ അടങ്ങിയ കഫീൻ ശരീരത്തിലെത്തുന്നത് സ്ട്രെസിന്റെയും വളർച്ചയുടെയും ഹോർമോണുകളുടെ അളവിൽ വ്യത്യാസം വരുത്തുകയും അത് വളർച്ചയെയും വികാസത്തെയും ബാധിക്കുകയും ചെയ്യും. ജേണൽ ഓഫ് എൻഡോക്രൈനോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഗർഭസ്ഥശിശുവിന്റെ ശരിയായ വളർച്ചയെ തിരിച്ചടിക്കാനുള്ള ഘടകങ്ങൾ കാ‍പ്പിയിൽ ഉണ്ടെന്നും വിദഗ്ദർ പറയുന്നു. 
​ഗർഭിണിയാണെന്ന് അറിയുന്ന അന്ന് മുതൽ ചായയും കാപ്പിയും ഒഴിവാക്കുന്നതാണ് നല്ലതെന്ന് യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ ഇൻ അയർലാന്റിലെ ​ഗവേഷകനായ ലിങ് വെയ്ങ് ചെൻ പറയുന്നു. 

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന്റെ സാന്നിധ്യം കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. അമേരിക്കൻ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സിന്റെ (ACOG) പഠനപ്രകാരം ഗർഭകാലത്ത് ചായയും കാപ്പിയും ഒഴിവാക്കണമെന്ന് നിർദേശിക്കുന്നു.

കൊവിഡ് ബാധിച്ച മുതിർന്നവർക്ക് അൽഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കൂടുതൽ ; പഠനം

 

Follow Us:
Download App:
  • android
  • ios