കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗം അപകടകരമായ ഒരു ഘട്ടത്തിലെത്തുന്നതുവരെ പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഹെപ്പറ്റോളജി റിസർച്ച് വ്യക്തമാക്കുന്നു.
ഫാറ്റി ലിവർ ; കണ്ണുകളിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ രോഗം അപകടകരമായ ഒരു ഘട്ടത്തിലെത്തുന്നതുവരെ പലപ്പോഴും ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഹെപ്പറ്റോളജി റിസർച്ച് വ്യക്തമാക്കുന്നു. ഫാറ്റി ലിവർ രോഗം ബാധിച്ചാൽ കണ്ണുകളിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ടെന്ന് ജേണൽ ഓഫ് ട്രാൻസ്ലേഷണൽ വ്യക്തമാക്കുന്നു.
മൊത്തത്തിലുള്ള കരൾ ആരോഗ്യം ശരീരം രക്തം എങ്ങനെ ഫിൽട്ടർ ചെയ്യുന്നു എന്നതും ബിലിറൂബിന്റെ മൊത്തത്തിലുള്ള അളവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. കരളിൽ ബിലിറൂബിൻ അടിഞ്ഞുകൂടുമ്പോൾ കണ്ണുകൾ മഞ്ഞനിറമാകുന്നത് കരൾ ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. ഫാറ്റി ലിവർ നേരിട്ട് കാഴ്ച പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും, കണ്ണുകളിൽ ചില ലക്ഷണങ്ങൾ പ്രകടമാകാം. ഫാറ്റി ലിവർ ഉണ്ടെങ്കിൽ കണ്ണുകളിൽ കാണുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
38
കണ്ണുകളുടെ മഞ്ഞനിറം (മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം) ആണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്
കണ്ണുകളുടെ മഞ്ഞനിറം (മഞ്ഞപ്പിത്തത്തിന്റെ ലക്ഷണം) ആണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്. കരൾ കോശങ്ങളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലം കരളിൽ അമിതമായ അളവിൽ ബിലിറൂബിൻ അടിഞ്ഞുകൂടുമ്പോൾ കണ്ണുകൾ മഞ്ഞനിറമാകാൻ സാധ്യതയുണ്ട്. കണ്ണുകളുടെ മഞ്ഞനിറമോ മഞ്ഞപ്പിത്തമോ കരളിന്റെ പ്രവർത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു. കണ്ണുകൾ മഞ്ഞനിറമാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യപരിശോധന നടത്തുകയും ഒരു കരൾ വിദഗ്ദ്ധനിൽ നിന്ന് ഉടൻ വിദഗ്ദ്ധോപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
വരണ്ടതും അസ്വസ്ഥവുമായ കണ്ണുകളാണ് മറ്റൊരു ലക്ഷണം. ഈർപ്പത്തിന്റെ അഭാവവും വരണ്ടതും അസ്വസ്ഥവുമായ കണ്ണുകൾ പലപ്പോഴും കരളിന്റെ പ്രവർത്തനത്തിലെ തകരാറുകളുടെ ഫലമായിരിക്കാം. കണ്ണിന്റെ പ്രശ്നം വീക്കം, ഉപാപചയ അസന്തുലിതാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കരളിന്റെ ആരോഗ്യം കുറയുമ്പോൾ അത് കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.
58
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അല്ലെങ്കിൽ ക്ഷീണിച്ച കണ്ണുകളാണ് പ്രകടമാകുന്ന മറ്റൊരു ലക്ഷണം
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അല്ലെങ്കിൽ ക്ഷീണിച്ച കണ്ണുകളാണ് പ്രകടമാകുന്ന മറ്റൊരു ലക്ഷണം. കരളിന്റെ പ്രവർത്തനം തകരാറിലാകുമ്പോൾ അത് കണ്ണുകൾക്ക് ചുറ്റും കറുപ്പ് വീഴാനും വിട്ടുമാറാത്ത ക്ഷീണത്തിന് കാരണമാകും. വിശ്രമിച്ചതിനുശേഷവും കണ്ണിന് തളർച്ചയും കണ്ണിന് ചുറ്റും കറുത്ത വളയവും കാണുന്നുണ്ടെങ്കിൽ കരളിന്റെ ആരോഗ്യം തകരാറിലാണോ എന്ന് പരിശോധിക്കണം.
68
കണ്ണുകളിലെ ഈർപ്പം കുറഞ്ഞ് വരണ്ടിരിക്കുന്നത് മറ്റൊരു ലക്ഷണമാണ്
കണ്ണുകളിലെ ഈർപ്പം കുറഞ്ഞ് വരണ്ടിരിക്കുന്നത് മറ്റൊരു ലക്ഷണമാണ്. വീക്കം, മെറ്റബോളിക് തകരാറുകൾ എന്നിവ മൂലവും കണ്ണിൽ ഇത്തരം പ്രശ്നങ്ങളുണ്ടാവാം. കരളിന്റെ ആരോഗ്യം തകരാറിലാവുമ്പോൾ മെറ്റബോളിക് പ്രവർത്തനങ്ങളും തകരാറിലാവും. കണ്ണിന് ചുറ്റും പ്രകടമാകുന്ന കറുത്ത വളയങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
78
മങ്ങിയ കാഴ്ച ഫാറ്റി ലിവറിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
മങ്ങിയ കാഴ്ചയാണ് മറ്റൊരു ലക്ഷണം. പ്രമേഹം, മെറ്റബോളിക് സിൻഡ്രോം അല്ലെങ്കിൽ രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുള്ള ആളുകൾക്ക് ഫാറ്റി ലിവർ രോഗം ഒരു പ്രധാന അപകട ഘടകമാണ്. ചില സന്ദർഭങ്ങളിൽ, അപൂർവമാണെങ്കിലും, മങ്ങിയ കാഴ്ച ഫാറ്റി ലിവറിന്റെ സാന്നിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
88
കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം കൂടുതൽ വീർത്തതായി കാണുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കമാണ് മറ്റൊരു ലക്ഷണം. ഉപാപചയ പ്രശ്നങ്ങൾ കാരണം കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗത്ത് ദ്രാവകം നിലനിർത്താൻ തുടങ്ങുമ്പോൾ കരൾ പ്രശ്നത്തിലാകാം. കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം കൂടുതൽ വീർത്തതായി കാണുകയാണെങ്കിൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണേണ്ടത് പ്രധാനമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam