കരൾ രോ​ഗം ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ

Published : Nov 13, 2025, 12:31 PM IST

തമിഴ് നടൻ അഭിനയ് കിങ്ങർ കരൾ രോ​ഗം ബാധിച്ച് മരിച്ച വാർത്ത അറി‍‍ഞ്ഞതാണ്. അദ്ദേഹത്തിന് 44 വയസായിരുന്നു. യുവാക്കൾക്കിടയിൽ കരൾ രോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

PREV
18
തമിഴ് നടൻ അഭിനയ് കിങ്ങർ കരൾ രോ​ഗം ബാധിച്ച് മരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങർ കരൾ രോ​ഗം ബാധിച്ച് മരിച്ച വാർത്ത അറി‍‍ഞ്ഞതാണ്. അദ്ദേഹത്തിന് 44 വയസായിരുന്നു. യുവാക്കൾക്കിടയിൽ കരൾ രോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

28
പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുന്നത് ജീവന് ഭീഷണിയായേക്കാം

കരൾ തകരാറിലായതിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് രോ​ഗം ​ഗുരുതരമാകുന്നതിന് തടയും. കരൾ തകരാറുകൾ കണ്ടെത്തുന്നതിന് പ്രാരംഭ ലക്ഷണങ്ങൾ അവഗണിക്കുന്നത് ജീവന് ഭീഷണിയായേക്കാം.

38
ഫാറ്റി ലിവർ, വീക്കം, സിറോസിസ് എന്നിവയാണ് യുവാക്കളിൽ കൂടുതലായി കണ്ട് വരുന്നത്.

20-നും 30-നും ഇടയിൽ പ്രായമുള്ളവരിൽ പോലും കരൾ സംബന്ധമായ രോഗങ്ങൾ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഫാറ്റി ലിവർ, വീക്കം, സിറോസിസ് എന്നിവയാണ് യുവാക്കളിൽ കൂടുതലായി കണ്ട് വരുന്നത്.

48
തുടർച്ചയായ വയറുവേദനയും വീക്കവും കരൾ പ്രശ്‌നങ്ങളെ സൂചിപ്പി‌ക്കുന്നു

മഞ്ഞപ്പിത്തം, ഉയർന്ന ബിലിറൂബിൻ അളവ് കാരണം ചർമ്മവും കണ്ണും മഞ്ഞനിറമാകും. തുടർച്ചയായ വയറുവേദനയും വീക്കവും കരൾ പ്രശ്‌നങ്ങളെ സൂചിപ്പി‌ക്കുന്നു.

58
മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം കരൾ രോഗങ്ങളുടെ വർധനവിനു കാരണമാകുന്നു

മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങൾ കരൾ രോഗങ്ങളുടെ വർധനവിനു കാരണമാകുന്നു.

68
കരൾ രോ​ഗത്തിന്റെ ചില ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം, പാദങ്ങളിൽ നീർവീക്കം, വിശപ്പില്ലായ്മ, അപ്രതീക്ഷിതമായ ഭാരക്കുറവ്, ചൊറിച്ചിൽ, പേശികളുടെ ബലഹീനത, മുടികൊഴിച്ചിൽ, വയറിന്റെ നീർക്കെട്ട്, മലത്തിലോ ഛർദ്ദിയിലോ രക്തസ്രാവം, കറുത്ത നിറത്തിലുള്ള മലം എന്നിവയെല്ലാം കരൾ രോ​ഗത്തിന്റെ ലക്ഷണങ്ങളാണ്.

78
കരൾ തകരാറിന്റെ പ്രധാനവും വ്യക്തവുമായ ലക്ഷണങ്ങളിൽ ഒന്നാണ് മഞ്ഞപ്പിത്തം.

ശരീരത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുമ്പോൾ ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം വികസിക്കുന്നു.

88
കടും തവിട്ടുനിറത്തിലുള്ള മൂത്രം കരൾ തകരാറിന്റെ മറ്റൊരു ലക്ഷണമാണ്.

കരൾ പൂർണ്ണമായും പ്രവർത്തിക്കാൻ കഴിയാതെ വരുമ്പോൾ, രക്തത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടാൻ തുടങ്ങുകയും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് മൂത്രത്തിന് നിറ വ്യത്യാസം ഉണ്ടാക്കുന്നു.

Read more Photos on
click me!

Recommended Stories