
ഫാറ്റി ലിവർ രോഗം ഇന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും പലരും ഈ അവസ്ഥയാൽ ബുദ്ധിമുട്ടുന്നു. തുടക്കത്തിൽ നേരിയ തോതിൽ മാത്രമേ ഈ അവസ്ഥ ഉണ്ടാകൂ. പക്ഷേ പെട്ടെന്ന് തന്നെ പിന്നീടുള്ള ഘട്ടങ്ങളിലേക്ക് പുരോഗമിക്കാം. ഇത് നിരവധി സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
അമിതമായ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് സാധാരണ കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ നിയന്ത്രിക്കാതെ വിട്ടാൽ സിറോസിസ്, ലിവർ കാൻസർ എന്നിവയിലേക്കും നയിച്ചേക്കാമെന്ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും ഹെപ്പറ്റോളജിസ്റ്റുമായ ഡോ. ശുഭം വാത്സ്യ പറയുന്നു. ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ പതിവായി കുടിക്കേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
കാപ്പിയിലെ ആന്റിഓക്‌സിഡന്റുകൾ കരൾ എൻസൈമുകളെ സംരക്ഷിക്കുന്നു. (അവ) വീക്കം കുറയ്ക്കുന്നു. ആന്റിഓക്‌സിഡന്റുകൾ വീക്കം കുറയ്ക്കുകയും കൊഴുപ്പ് മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗുണങ്ങൾക്കായി പഞ്ചസാരയോ ക്രീമോ ഇല്ലാതെ ദിവസവും 2-3 കപ്പ് ബ്ലാക്ക് കോഫി കുടിക്കുക. ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന കുറഞ്ഞ കലോറി പാനീയവുമാണിത്.
ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ കൊഴുപ്പ് കുറയ്ക്കുന്നത് വർദ്ധിപ്പിച്ച് കരളിലെ വീക്കം കുറയ്ക്കുന്നതിലൂടെ ഫാറ്റി ലിവറിനെ ചെറുക്കാൻ സഹായിക്കുന്നു. NAFLD രോഗികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനൊപ്പം ALT, AST പോലുള്ള ദോഷകരമായ കരൾ എൻസൈമുകൾ കുറയ്ക്കുകയും ചെയ്യുന്നു.
ദിവസേന ഗ്രീൻ ടീ കഴിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സ്കാനുകളിൽ സ്റ്റീറ്റോസിസ് സ്കോറുകൾ കുറയ്ക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയിലെ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് കരൾ കോശങ്ങളെ സംരക്ഷിക്കുന്നു.
ബീറ്റ്റൂട്ടിലെ ബീറ്റാലൈനുകളും നൈട്രേറ്റുകളും കരളിന്റെ ഡീടോക്സ് എൻസൈമുകളെ സജീവമാക്കുന്നു. ഇത് കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. ദിവസവും അര ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചാൽ മതി. എന്നാൽ വൃക്കയിലെ കല്ലുകളോ കുറഞ്ഞ രക്തസമ്മർദ്ദമോ ഉള്ളവർ ജാഗ്രത പാലിക്കണം.
കലോറി കുറവും, നാരുകൾ കൂടുതലും, പോഷകങ്ങളാൽ സമ്പുഷ്ടവുമായതിനാൽ ബീറ്റ്റൂട്ട് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സമീകൃതാഹാരത്തിലും ബീറ്റ്റൂട്ട് ഉൾപ്പെടുത്തുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.