ലോകമെമ്പാടുമുള്ള കരൾ രോഗങ്ങളുടെ ഒരു പ്രധാന കാരണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമാണ്. ആഗോളതലത്തിൽ 1,000 ജനസംഖ്യയിൽ 47 കേസുകൾ എന്ന തോതിൽ ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ ജനസംഖ്യയുടെ ഏകദേശം 32 ശതമാനം പേരെ ഇത് ബാധിക്കുന്നു.
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ
ലോകമെമ്പാടുമുള്ള കരൾ രോഗങ്ങളുടെ ഒരു പ്രധാന കാരണം നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗമാണ്. ആഗോളതലത്തിൽ 1,000 ജനസംഖ്യയിൽ 47 കേസുകൾ എന്ന തോതിൽ ഇത് കാണപ്പെടുന്നു. ആഗോളതലത്തിൽ ജനസംഖ്യയുടെ ഏകദേശം 32 ശതമാനം പേരെ ഇത് ബാധിക്കുന്നു.
27
ചില പാനീയങ്ങൾ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നതായി ആരോഗ്യവിദഗ്ധർ പറയുന്നു.
മദ്യം ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ഭക്ഷണക്രമം ശീലമാക്കുക എന്നിവ കരളിനെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.
37
ഈ പാനീയങ്ങൾ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഈ പാനീയങ്ങൾ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കരൾ എൻസൈമിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ബീറ്റ്റൂട്ട് ജ്യൂസാണ് ആദ്യത്തെ പാനീയം എന്ന് പറയുന്നത്
ബീറ്റ്റൂട്ട് ജ്യൂസാണ് ആദ്യത്തെ പാനീയം എന്ന് പറയുന്നത്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും, ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും, വീക്കം കുറയ്ക്കാനും സഹായിച്ചുകൊണ്ട് ബീറ്റ്റൂട്ട് ജ്യൂസ് കരളിന്റെ ആരോഗ്യത്തെ സഹായിച്ചേക്കാം. അതേസമയം ബീറ്റാലൈൻസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ കോശ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും അതിലെ നൈട്രേറ്റുകൾ കരൾ എൻസൈം പ്രവർത്തനവും മെച്ചപ്പെടുത്തുകയും ചെയ്യും.
57
ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റുകൾക്ക് രക്തയോട്ടം മെച്ചപ്പെടുത്താൻ കഴിയും
ബീറ്റ്റൂട്ട് ജ്യൂസിലെ നൈട്രേറ്റുകൾക്ക് രക്തയോട്ടം മെച്ചപ്പെടുത്താൻ കഴിയും. ഇത് കരളിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ പിന്തുണയ്ക്കും.
67
ഗ്രീൻ ടീ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക ചെയ്യും
ഗ്രീൻ ടീയിൽ EGCG (എപ്പിഗല്ലോകാറ്റെച്ചിൻ-3-ഗാലേറ്റ്) പോലുള്ള കാറ്റെച്ചിനുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരൾ എൻസൈമുകൾ മെച്ചപ്പെടുത്തുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യും.
77
കാപ്പി ഫാറ്റി ലിവറിനും ഫൈബ്രോസിസ് സാധ്യതയും കുറയ്ക്കും
കാപ്പി ഫാറ്റി ലിവറിനും ഫൈബ്രോസിസ് സാധ്യതയും കുറയ്ക്കും. എന്നാൽ കാപ്പി മധുരം ചേർക്കാതെ വേണം കഴിക്കേണ്ടത്. മധുരം ആവശ്യമുള്ളവർക്ക് തേൻ, അല്ലെങ്കിൽ സ്റ്റീവിയ എന്നിവ ചേർക്കാവുന്നതാണ്.