കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Published : Aug 19, 2025, 11:57 AM IST

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

PREV
19
കൊളസ്ട്രോൾ

കൊളസ്ട്രോൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

29
ഉയർന്ന കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. ഉദാസീനമായ ജീവിതശൈലി, സംസ്കരിച്ച ഭക്ഷണങ്ങൾ, പുകവലി, ഉയർന്ന സമ്മർദ്ദ നില എന്നിവയാണ് ഉയർന്ന കൊളസ്ട്രോളിന് പ്രധാന കാരണം.

39
ഹൃദയാരോഗ്യം

ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതിലൂടെ ഉയർന്ന കൊളസ്ട്രോൾ എല്ലായ്പ്പോഴും നിയന്ത്രിക്കാൻ കഴിയും. നിങ്ങളുടെ ദൈനംദിന ശീലങ്ങളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

49
വ്യായാമം ശീലമാക്കുക

ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും വ്യായാമം ശീലമാക്കുക. വേഗത്തിലുള്ള നടത്തം, ജോഗിംഗ്, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് എന്നിവ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു. പതിവായി വ്യായാമം ചെയ്യുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

59
ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുക

ആരോ​ഗ്യകരമായ നല്ല കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഒലിവ് ഓയിൽ, അവക്കാഡോ, നട്സ്, വിവിധ വിത്തുകൾ എന്നിവ ഡയറ്റിൽ‌ ഉൾപ്പെടുത്തുക.

69
പഴങ്ങൾ ഉൾപ്പെടുത്തുക.

ഓട്സ്, ബീൻസ്, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ ലയിക്കുന്ന നാരുകൾ കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങൾ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.

79
പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുന്നത് ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, കൊളസ്ട്രോളിലും നല്ല സ്വാധീനം ചെലുത്തുന്നു. പുകവലി രക്തക്കുഴലുകളെ നശിപ്പിക്കുകയും രക്തത്തിലെ പ്ലാക്ക് അടിഞ്ഞുകൂടാൻ കാരണമാവുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

89
സ്ട്രെസ് ഒഴിവാക്കുക

വിട്ടുമാറാത്ത സമ്മർദ്ദം മോശം കൊളസ്ട്രോൾ കൂട്ടാം. യോ​ഗ, മെഡിറ്റേഷൻ എന്നില ശീലമാക്കുന്നത് സ്ട്രെസ് കുറയ്ക്കും.

99
നന്നായി ഉറങ്ങുക

ദിവസവും ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങുന്നത് പതിവാക്കുക. ഉറക്കക്കുറവ് മോശം കൊളസ്ട്രോൾ കൂട്ടാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories