സ്ത്രീക്ക് ആർത്തവവിരാമം ഉണ്ടാകുന്ന സമയത്ത് ശാരീരികമായും മാനസികമായും പലതരം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. എന്നാൽ ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ആരോഗ്യത്തെ മെച്ചപ്പെടുത്തും. അവ എന്തൊക്കെയാണെന്ന് അറിയാം.
കാൽസ്യം, മഗ്നീഷ്യം, ഒമേഗ 3 എന്നിവയടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാം. അതേസമയം അമിതമായി പഞ്ചസാര, കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം.
25
നല്ല ഉറക്കം
ഒരേ സമയം ഉറങ്ങാനും എഴുന്നേൽക്കാനും ശ്രദ്ധിക്കാം. കുറഞ്ഞത് 7 മണിക്കൂർ എങ്കിലും നല്ല ഉറക്കം ലഭിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കേണ്ടതുണ്ട്.
35
വെള്ളം കുടിക്കണം
എപ്പോഴും ശരീരം ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. മദ്യപാനം, പുകവലി എന്നിവ പൂർണമായും ഒഴിവാക്കാം.