മൂത്രാശയ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്
മൂത്രാശയ കല്ല് അഥവാ കിഡ്നി സ്റ്റോണ്‍ ധാരാളം പേരെ ബാധിക്കുന്നൊരു അസുഖമാണ്. വളരെയധികം വേദനയും അസ്വസ്ഥതയുമുണ്ടാക്കുന്നൊരു രോഗം. മൂത്രത്തില്‍ കാത്സ്യം, ഓക്സലേറ്റ് എന്നിങ്ങനെ ചില ഘടകങ്ങള്‍ അധിമായി കാണുമ്പോള്‍ ഇവ വൃക്കയില്‍ അടിഞ്ഞുകിടക്കുന്ന അവസ്ഥയാണ് മൂത്രാശയ കല്ല്.
26
ആദ്യത്തെ ചില ലക്ഷണങ്ങൾ കണ്ടെത്താൻ പ്രയാസമായിരിക്കും.
ആദ്യത്തെ ചില ലക്ഷണങ്ങൾ കണ്ടെത്താൻ പ്രയാസമായിരിക്കും. പക്ഷേ നേരത്തെ തന്നെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് കഠിനമായ വേദന, ദീർഘകാല വൃക്ക തകരാറുകൾ എന്നിവ തടയാൻ സഹായിച്ചേക്കാം. നിര്‍ജലീകരണം (ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്ന അവസ്ഥ), മോശം ഭക്ഷണരീതി, പാരമ്പര്യം എന്നിങ്ങനെയുള്ള കാരണങ്ങളാണ് പ്രധാനമായും കിഡ്നി സ്റ്റോണിലേക്ക് നയിക്കുന്നത്.
36
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
ജീവിതശൈലിയിലെ മാറ്റങ്ങൾ, നിർജ്ജലീകരണം, അമിതമായ ഉപ്പ് അടങ്ങിയ ഭക്ഷണങ്ങൾ, ഉയർന്ന പ്രോട്ടീൻ ഭക്ഷണക്രമം എന്നിവ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിന് ഇടയാക്കുന്നു. കിഡ്നി സ്റ്റോണിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
പുറകിന്റെ ഒരു വശത്തോ അടിവയറ്റിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ കിഡ്നി സ്റ്റോണിഡന്റ ലക്ഷണമാകാം.
പുറകിന്റെ ഒരു വശത്തോ അടിവയറ്റിലോ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ കിഡ്നി സ്റ്റോണിഡന്റ ലക്ഷണമാകാം. എന്നാൽ വേദന സ്ഥിരമായിരിക്കില്ല. കുറച്ച് വെള്ളം കുടിക്കുന്നത് അത് കൂടുതൽ വഷളാക്കും.
56
മൂത്രത്തിന് പിങ്ക്, ചുവപ്പ് പോലുള്ള നിറവ്യത്യാസം കാണാം.
മൂത്രത്തിൽ രക്തം കാണുക അല്ലെങ്കിൽ മൂത്രത്തിന്റെ അസാധാരണ നിറമാണ് മറ്റൊരു ലക്ഷണം. മൂത്രത്തിന് പിങ്ക്, ചുവപ്പ് പോലുള്ള നിറവ്യത്യാസം കാണാം.
66
ഓക്കാനം അല്ലെങ്കിൽ ഛർദ്ദിയാണ് മറ്റൊരു ലക്ഷണം.
വ്യക്തമായ കാരണമൊന്നുമില്ലാതെ നിങ്ങൾക്ക് ഓക്കാനം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതും കിഡ്നി സ്റ്റോണിന്റെ ലക്ഷണമാണ്.