ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സ​ഹായിക്കുന്ന 6 പച്ചക്കറികൾ

Published : Aug 01, 2026, 05:26 PM IST

പോഷകസമൃദ്ധമായ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. 

PREV
17
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സ​ഹായിക്കുന്ന 6 പച്ചക്കറികൾ

പോഷകസമൃദ്ധമായ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നാണ്. ഉയർന്ന അളവിലുള്ള നാരുകൾ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക, ധാരാളം ജീവകങ്ങളും ധാതുക്കളും എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ചില പച്ചക്കറികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് പ്രത്യേകം ഗുണകരമാണ്.

27
പ്രമേഹരോഗികൾക്ക് അനുയോജ്യമായ അഞ്ച് പച്ചക്കറികൾ താഴെ നൽകുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാതെ തന്നെ ഭക്ഷണത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രമേ​ഹമുള്ളവർ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രമേഹ രോഗികൾക്ക് അനുയോജ്യമായ അഞ്ച് പച്ചക്കറികൾ താഴെ നൽകുന്നു.

37
പ്രമേഹരോഗികൾക്ക് അനുയോജ്യമായ പച്ചക്കറിയാണ് പാലക്ക് ചീര

പ്രമേഹരോഗികൾക്ക് അനുയോജ്യമായതും കാർബോഹൈഡ്രേറ്റ് വളരെ കുറഞ്ഞതുമായ പച്ചക്കറിയാണ് പാലക്ക് ചീര. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന നാരുകൾ (fiber), മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് പാലക്ക് ചീര്. ആൽഫ-ലിപോയിക് ആസിഡ് അടങ്ങിയിട്ടുള്ള ചീര, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കുന്നു. ചീരയിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റിലെ ഒരു പ്രധാന ഘടകം ഇൻസുലിൻ സംവേദനക്ഷമതയിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

47
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു മികച്ച പച്ചക്കറിയാണ് ബ്രൊക്കോളി

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു മികച്ച പച്ചക്കറിയാണ് ബ്രൊക്കോളി. നാരുകളും (fiber) ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള ഇതിൽ 'സൾഫോറാഫെയ്ൻ' എന്ന ഘടകവുമുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ശരീരത്തിലെ വീക്കം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മികച്ച രീതിയിൽ നിയന്ത്രിക്കാനും ഈ ഘടകം സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പാകം ചെയ്ത ഒരു കപ്പ് ബ്രൊക്കോളിയിൽ നിന്ന് 5 ഗ്രാമിലധികം നാരുകളും ധാരാളം വിറ്റാമിൻ സി, കെ എന്നിവയും ലഭിക്കുന്നു.

57
ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും

ക്യാപ്‌സിക്കമാണ് മറ്റൊരു ഭക്ഷണം. അന്നജം അടങ്ങിയ പച്ചക്കറികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയിൽ കലോറിയും കാർബോഹൈഡ്രേറ്റും കുറവാണ്, കൂടാതെ വിറ്റാമിൻ സിയും ഇവയിൽ കൂടുതലാണ്. ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ബീറ്റാ കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളും ക്യാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ചെറുക്കാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കുന്നു.

67
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിൽ ഗ്രീൻ ബീൻസ് മികച്ചൊരു പച്ചക്കറിയാണ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന കാര്യത്തിൽ ഗ്രീൻ ബീൻസ് മികച്ചൊരു പച്ചക്കറിയാണ്. കാർബോഹൈഡ്രേറ്റും കലോറിയും കുറവായ ഇവയിൽ ആവശ്യത്തിന് നാരുകളും വിറ്റാമിൻ എ-യും അടങ്ങിയിട്ടുണ്ട്. നാരുകളുടെ സാന്നിധ്യവും എൻസൈമുകളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാനുള്ള കഴിവും വഴി ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാമെന്ന് 'റിസർച്ച് ഗേറ്റ്' (Research Gate) ‌പഠനം സൂചിപ്പിക്കുന്നു.

77
കോളിഫ്‌ളവറിൽ വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്

കോളിഫ്‌ളവറിൽ വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ബ്രോക്കോളിയെപ്പോലെ, ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories