എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ

Published : Sep 13, 2025, 11:23 AM IST

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ. High cholesterol increases the risk of heart disease and stroke. A balanced diet can help lower LDL cholesterol. 

PREV
18
കൊളസ്ട്രോൾ

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് പച്ചക്കറികൾ

28
ഉയർന്ന കൊളസ്ട്രോൾ

ഉയർന്ന കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. സമീകൃതാഹാരം എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.

38
പച്ചക്കറി

പച്ചക്കറികളിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്ന അഞ്ച് പച്ചക്കറികളെ കുറിച്ചാണ് ഇനി പറയുന്നത്.

48
ബ്രോക്കോളി

ബ്രോക്കോളിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിനും വിറ്റാമിൻ സിയും രക്തക്കുഴലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ഹൃദ്രോഗവുമായി ബന്ധപ്പെട്ട വീക്കം കുറയ്ക്കുകയും ചെയ്യുന്നു. പതിവായി ബ്രോക്കോളി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.

58
വെണ്ടയ്ക്ക

വെണ്ടയ്ക്കയിലെ ഉയർന്ന ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു. വെണ്ടക്കയിലെ ആന്റിഓക്‌സിഡന്റുകളും സസ്യ സംയുക്തങ്ങളും ധമനികളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നു. വെണ്ടയ്ക്ക കഴിക്കുന്നത് എൽഡിഎൽ കൊളസ്‌ട്രോളും മൊത്തം കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

68
വഴുതനങ്ങ

വഴുതനങ്ങയിൽ ഗണ്യമായ അളവിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് അപകടകരമായ കൊളസ്ട്രോൾ ഇല്ലാതാക്കാൻ സഹായിക്കുന്ന നാരുകൾ കാരണം ഭക്ഷണത്തിന്റെ ദഹന പ്രക്രിയ മന്ദഗതിയിലാകുന്നു. ഭക്ഷണത്തോടൊപ്പം വഴുതനങ്ങ കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ലിപിഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നതിനും കാരണമാകുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

78
ക്യാരറ്റ്

കാഴ്ചശക്തി മെച്ചപ്പെടുത്തുകയും കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ ക്യാരറ്റ് ഇരട്ടി ഗുണങ്ങൾ നൽകുന്നു. ‌ക്യാരറ്റിലെ ലയിക്കുന്ന പെക്റ്റിൻ നാരുകൾ, എൽഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നത് തടയുന്നു, ഇത് കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നു. ബീറ്റാ കരോട്ടിൻ എന്ന ആന്റിഓക്‌സിഡന്റുകൾ ക്യാരറ്റിലെ മറ്റ് സംയുക്തങ്ങളുമായി ചേർന്ന് രക്തക്കുഴലുകളെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.

88
പാലക്ക് ചീ

പാലക്ക് ചീരയിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നിലധികം ഹൃദയസംരക്ഷണ പോഷകങ്ങളും നാരുകളും അടങ്ങിയിട്ടുണ്ട്. ചീരയിലെ കരോട്ടിനോയ്ഡ് ല്യൂട്ടിൻ ഒരു സംരക്ഷണ ഏജന്റായി പ്രവർത്തിക്കുന്നു, ഇത് എൽഡിഎൽ കൊളസ്ട്രോൾ ഓക്സിഡൈസ് ചെയ്യുന്നത് തടയുകയും അതുവഴി ധമനികളുടെ തടസ്സങ്ങൾ തടയുകയും ചെയ്യുന്നു. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ ചീര ഹൃദയത്തിന് ഗുണം ചെയ്യും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരിയായ രക്തചംക്രമണം ഉറപ്പാക്കാനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories