പ്രമേഹം ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. ഇതുകൂടാതെ, ചില വ്യായാമങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. പ്രമേഹരോഗികൾ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ, പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

മോശം ജീവിതശൈലിയും ഭക്ഷണക്രമവും കാരണം പ്രമേഹം പിടിപെടുന്ന ആളുകളുടെ എണ്ണം വർദ്ധിക്കുന്നു. ആളുകൾ പലപ്പോഴും അവരുടെ ആരോഗ്യത്തെ അവഗണിക്കുകയും മണിക്കൂറുകളോളം ജോലി ചെയ്യുകയും ചെയ്യുന്നു, ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. പ്രമേഹം കൂടുതലും ജനിതകമായതാണെങ്കിലും രക്തത്തിൽ പഞ്ചസാര അടിഞ്ഞുകൂടുമ്പോഴും ഇത് കാരണമാകുന്നു. 

പ്രമേഹം ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം വളരെ പ്രധാനമാണ്. ഇതുകൂടാതെ, ചില വ്യായാമങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. പ്രമേഹരോഗികൾ, നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ, പ്രത്യേകിച്ച് പ്രഭാതഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്.

പ്രമേഹമുള്ളവരും പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗികൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്താത്ത ഭക്ഷണമാണ് കഴിക്കേണ്ടത്. പഞ്ചസാരയുടെ അളവ് തുടർച്ചയായി ഉയർന്നതോ കുറവോ ആണെങ്കിൽ ഉടൻ ഒരു ഡോക്ടറെ കാണുക.

പ്രമേഹരോഗികൾ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണത്തിൽ, പയർ, ഓട്സ്, സാലഡ് എന്നിവയും ചേർക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. മുട്ട പ്രമേഹ രോഗികൾക്ക് വളരെയധികം ഗുണം ചെയ്യും. എന്നിരുന്നാലും, മഞ്ഞക്കരു ഒഴിവാക്കുക.

മുട്ട കഴിക്കുന്നത് 70 കലോറിയും 6 ഗ്രാം പ്രോട്ടീനും നൽകുന്നു. ഇത് പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ നിലനിർത്തുന്നു. പ്രമേഹത്തിൽ പ്രോട്ടീൻ സപ്ലിമെന്റ് ചെയ്യാൻ മുട്ട നല്ലൊരു വഴിയാണെന്ന് വിദ​ഗ്ധർ പറയുന്നു.

പ്രമേഹരോഗികൾ പ്രഭാതഭക്ഷണത്തിൽ ഓട്‌സ് നിർബന്ധമായും ഉൾപ്പെടുത്തണം. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ, കലോറി, പ്രോട്ടീൻ എന്നിവ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക്, ഏകദേശം 30 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതിനാൽ ഒരു കപ്പ് വേവിച്ച ഓട്‌സ് ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കുന്നു.

ഓട്‌സിന് 55 അല്ലെങ്കിൽ അതിൽ താഴെയുള്ള ജിഐ സ്‌കോർ ഉണ്ട്. ഓട്‌സിൽ β-ഗ്ലൂക്കനും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിനു ശേഷമുള്ള ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതികരണങ്ങൾ കുറയ്ക്കുക. ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തും.

ചീസും തൈരും കഴിക്കുന്നതിനൊപ്പം ദിവസവും ഒരു ഗ്ലാസ് പാലും കുടിക്കാൻ ഡോക്ടർമാർ ഉപദേശിക്കുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണമായ ചീസിൽ ധാരാളം പോഷക ഗുണങ്ങളുണ്ട്. ഇത് പ്രോട്ടീന്റെ നല്ല ഉറവിടം കൂടിയാണ്. ഇത് അനാരോഗ്യകരമായ ഭക്ഷണത്തോടുള്ള ആസക്തിയും കുറയ്ക്കുന്നു.

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് പഴങ്ങളിതാ...