കരളിലെ കൊഴുപ്പ് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന എട്ട് പച്ചക്കറികൾ

Published : Oct 31, 2025, 04:12 PM IST

കരളിലെ കൊഴുപ്പ് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന എട്ട് പച്ചക്കറികൾ. 

PREV
18
ഈ പച്ചക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, കരളിനെ സംരക്ഷിക്കും

കരളിലെ കൊഴുപ്പ് കുറയ്ക്കാനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുന്ന എട്ട് പച്ചക്കറികൾ

28
ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ് ബ്രൊക്കോളി

ബ്രൊക്കോളി ഏറ്റവും പോഷകസമൃദ്ധമായ പച്ചക്കറികളിൽ ഒന്നാണ്. ഇതിന്റെ പ്രധാന സംയുക്തമായ സൾഫോറാഫെയ്ൻ ശരീരത്തിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്നു. ബ്രൊക്കോളിയിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഗുണം ചെയ്യുന്ന കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുകയും സുഗമമായ ദഹനത്തെയും മികച്ച പോഷക ആഗിരണത്തിനും സഹായിക്കുന്നു.

38
ബീറ്റ്റൂട്ട് കരളിലെ അധിക കൊഴുപ്പ് കുറയ്ക്കുകയും നല്ല ബാക്ടീരിയ കൂട്ടുന്നതിനും സഹായിക്കും.

ശരീരത്തിലെ കൊഴുപ്പുകളെ കുറയ്ക്കാൻ ബീറ്റ്റൂട്ട് സഹായകമാണ്. കരൾ ശുദ്ധീകരിക്കുന്നതിലും, പിത്തരസം പ്രവാഹം മെച്ചപ്പെടുത്തുന്നതിലും, ദഹനത്തെ സഹായിക്കുന്നതിലും ബീറ്റ്റൂട്ട് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

48
കരളിനെ സംരക്ഷിക്കാനും നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും സഹായിക്കുന്നു.

കുടലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ നാരുകളുടെയും ബീറ്റാ കരോട്ടിന്റെയും മികച്ച ഉറവിടമാണ് മധുരക്കിഴങ്ങ്. നാരുകൾ കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പിന്തുണയ്ക്കുക ചെയ്യുന്നു. ഗ്ലൈസെമിക് സൂചികയും കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ മധുഴക്കിഴങ്ങ് സഹായിക്കുന്നു.ഇവയുടെ സങ്കീർണ്ണ കാർബോഹൈഡ്രേറ്റുകൾ ഊർജ്ജം സാവധാനം പുറത്തുവിടുന്നു. പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു.

58
ചീര പതിവായി കഴിക്കുന്നത് കരൾ രോ​ഗങ്ങൾ തടയുക മാത്രമല്ല ശരീരത്തിലെ അധിക കൊഴുപ്പും കുറയ്ക്കുന്നു.

ചീരയിലും മറ്റ് ഇലക്കറികളിലും മഗ്നീഷ്യം, ഫോളേറ്റ്, പ്രീബയോട്ടിക് നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുന്നു. ശരിയായ ദഹനത്തിനും പ്രതിരോധശേഷിക്കും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും വൈവിധ്യമാർന്ന കുടൽ മൈക്രോബയോം അത്യാവശ്യമാണ്. ചീരയിലെ ക്ലോറോഫിൽ ഘനലോഹങ്ങളെയും മറ്റ് വിഷവസ്തുക്കളെയും നിർവീര്യമാക്കി കരളിനെ വിഷവിമുക്തമാക്കാൻ സഹായിക്കുന്നു.

68
കോളിഫ്ളവർ ഫാറ്റി ലിവർ രോ​ഗ സാധ്യത കുറയ്ക്കുക മാത്രമല്ല നല്ല ബാക്ടീരിയ കൂട്ടാനും സഹായിക്കും.

തലച്ചോറിന്റെ വികാസത്തിനും കരളിന്റെ പ്രവർത്തനത്തിനും അത്യാവശ്യമായ പോഷകമായ കോളിൻ കോളിഫ്ളവറിൽ അടങ്ങിയിട്ടുണ്ട്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാൻ കോളിൻ സഹായിക്കുന്നു. ഇത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കുന്നു. കലോറി കുറവാണെങ്കിലും നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ്. ഇവയെല്ലാം മെച്ചപ്പെട്ട ദഹനത്തിനും കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

78
പതിവായി ക്യാരറ്റ് കഴിക്കുന്നത് കുടൽ സന്തുലിതാവസ്ഥയും കരൾ എൻസൈം പ്രവർത്തനവും മെച്ചപ്പെടുത്തും.

കണ്ണിന്റെ ആരോഗ്യത്തിന് മാത്രമല്ല കരളിനെ സംരക്ഷിക്കാനും കുടലിന്റെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ചതാണ് ക്യാരറ്റ്. അവയിൽ കരോട്ടിനോയിഡുകൾ കൂടുതലാണ്. നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം നിയന്ത്രിക്കാനും ആരോഗ്യകരമായ മലവിസർജ്ജനത്തെ പിന്തുണയ്ക്കാനും കാരറ്റ് സഹായിക്കുന്നു. പതിവായി ഇവ കഴിക്കുന്നത് കുടൽ സന്തുലിതാവസ്ഥയും കരൾ എൻസൈം പ്രവർത്തനവും മെച്ചപ്പെടുത്തും.

88
പാവയ്ക്ക കരളിനെ സംരക്ഷിക്കാനും ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.

ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റിഓക്‌സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ പാവയ്ക്ക രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, മെറ്റബോളിസം വർദ്ധിപ്പിക്കാനും, കുടലിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories