ചിയ സീഡ് എത്ര സമയമാണ് കുതിർക്കേണ്ടത്? ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Published : Sep 11, 2026, 01:25 PM IST

ചിയ സീഡ് ചെറുതാണെങ്കിലും അവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, കൂടാതെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്.

PREV
17
ചിയ സീഡ് എത്ര സമയമാണ് കുതിർക്കേണ്ടത്? ഭാരം കുറയ്ക്കാൻ സഹായിക്കുമോ?

ചിയ സീഡ് ചെറുതാണെങ്കിലും അവയിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ, കൂടാതെ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്‌ട്രോൾ നിയന്ത്രിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന, സസ്യജന്യ ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

27
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫുഡാണ് ചിയ സീഡ്.

ഉയർന്ന അളവിലുള്ള ഡയറ്ററി ഫൈബർ (നാരുകൾ) മലവിസർജ്ജനം ക്രമമാക്കാനും കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയക്കും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫുഡാണ് ചിയ സീഡ്. ചിയ വിത്ത് കുതിര്‍ത്ത വെള്ളം കുടിച്ചാല്‍ വയറിലെ കൊഴുപ്പ് എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കും. അമിത വിശപ്പ് കുറക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിട്ടുണ്ട്.

37
ചിയ സീഡ് വെള്ളം ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു

ചിയ സീഡ് വെള്ളം കാർബോഹൈഡ്രേറ്റുകളുടെ ദഹനവും ആഗിരണവും മന്ദഗതിയിലാക്കി, ഭക്ഷണം കഴിച്ചതിനുശേഷം ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. എല്ലുകളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് ചിയ സീഡ്. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

47
ദഹനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത്

ജെൽ രൂപത്തിലുള്ള നാരുകൾ ദഹനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു. ഇത് ദീർഘനേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ സഹായിക്കും.

57
ചിയാ സീഡ്‌ എത്ര സമയം കുതിര്‍ത്ത് വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്?

ചിയ വിത്തുകള്‍ വളരെ പോഷക സമൃദ്ധമാണ്. ഇവ ജ്യൂസിലും പുഡ്ഡിംഗിലും സ്മൂത്തിയിലും ഒക്കെ ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ പലര്‍ക്കുമുളള സംശയമാണ് ചിയാ സീഡ്‌സ് എത്ര സമയം കുതിര്‍ത്ത് വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത് എന്നത്.

67
ചിയ സീഡ്‌സ് മൃദുവാക്കാന്‍ 10-15 മിനിറ്റ് വെള്ളത്തിലോ പാലിലോ കുതിര്‍ത്താല്‍ മതിയാകും

ചിയ സീഡ്‌സ് മൃദുവാക്കാന്‍ 10-15 മിനിറ്റ് വെള്ളത്തിലോ പാലിലോ കുതിര്‍ത്താല്‍ മതിയാകും. 1 ടേബിള്‍ സ്പൂണ്‍ ചിയാസീഡ് 3 ടേബിള്‍ സ്പൂണ്‍ വെള്ളത്തില്‍ കലര്‍ത്തി 10-15 മിനിറ്റ് വച്ചാല്‍ ഈ വിത്തുകള്‍ ദ്രാവകം ആഗിരണം ചെയ്യുകയും ഇതിലെ ലയിക്കുന്ന നാരുകള്‍ കാരണം ഒരു ജെല്‍ രൂപപ്പെടുകയും ചെയ്യും.

77
10-15 മിനിറ്റ് കുതിര്‍ത്താല്‍ മതിയാകും

ഇവ 10-15 മിനിറ്റ് കുതിര്‍ത്താല്‍ മതിയാകും. എന്നാല്‍ 30 അല്ലെങ്കില്‍ 2 മണിക്കൂര്‍ വരെ കുതിര്‍ക്കുന്നത് അവയ്ക്ക് കൂടുതല്‍ ദ്രാവകം ആഗിരണം ചെയ്യാനും മൃദുവും പൂര്‍ണവുമായ ഘടന ലഭിക്കാനും സഹായിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories