World Lung Cancer Day 2025 : ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ

Published : Aug 01, 2025, 01:43 PM IST

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ.

PREV
111
ശ്വാസകോശാരോഗ്യം

ശ്വാസകോശാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന 10 സൂപ്പർഫുഡുകൾ.

211
തക്കാളി

തക്കാളിയിൽ ലൈക്കോപീൻ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ശ്വാസകോശത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ലൈക്കോപീൻ സഹായകമാണ്. ദൈനംദിന ഭക്ഷണത്തിൽ തക്കാളി ചേർക്കുന്നത് ശ്വാസകോശ ശേഷി മെച്ചപ്പെടുത്തുകയും ആസ്ത്മ ലക്ഷണങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും.

311
ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ ധാരാളമുണ്ട്. ശ്വാസകോശത്തിലെ കലകളെ ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് സംരക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള പിഗ്മെന്റുകളാണ് ആന്തോസയാനിനുകൾ.

411
കുരുമുളക്

കുരുമുളകിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, മറ്റ് വിവിധ പോഷകങ്ങൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.

511
മഞ്ഞൾ

മഞ്ഞൾ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുർക്കുമിൻ കൂടുതലായി കഴിക്കുന്നത് പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

611
ഗ്രീൻ ടീ

ഗ്രീൻ ടീയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് ​ഗ്രീൻ ടീ സഹായകമാണ്.

711
ഒലിവ് ഓയിൽ

ഒലിവ് ഓയിൽ ശ്വസനവ്യവസ്ഥയുടെ ആരോ​ഗ്യത്തിന് സഹായകമാണ്. ഒലിവ് ഓയിൽ പതിവായി കഴിക്കുന്നത് ആസ്ത്മ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

811
കോഫി

കോഫി ആസ്ത്മയുടെ സാധ്യതയും ലക്ഷണങ്ങളും കുറച്ചേക്കാം. ശ്വാസകോശത്തെ ആരോ​ഗ്യത്തോടെ നിലനിർത്തും.

911
തൈര്

കാൽസ്യം, പ്രോട്ടീൻ, ഫോസ്ഫറസ്, സെലിനിയം തുടങ്ങിയ വിവിധ പോഷകങ്ങളാൽ സമ്പന്നമായ ഭക്ഷണമാണ് തൈര്. ഇത് ശ്വാസകോശത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുകയും സി‌ഒ‌പി‌ഡിയുടെ അപകടസാധ്യതയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

1011
വെളുത്തുള്ളി

വെളുത്തുള്ളിയിൽ ആന്റി ബാക്ടീരിയൽ, ആന്റി - ഇൻഫ്ലമേറ്ററി, ആന്റി വൈറൽ ​ഗുണങ്ങൾ ശ്വാസകോശത്തിന്റെയും മൊത്തത്തിലുള്ള ശരീരത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു.

1111
ഇ‍ഞ്ചി

ഇ‍ഞ്ചി പതിവായി കഴിക്കുന്നത് ശ്വാസകോശാരോഗ്യത്തെ ബാധിക്കുന്ന അണുബാധകൾ പിടിപെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുക ചെയ്യുന്നു.

Read more Photos on
click me!

Recommended Stories