ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. എല്ലാ കേസുകളിലും 85% കാരണവും പുകവലിയാണ്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെങ്കിലും പുകവലിയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളും ക്യാൻസർ സാധ്യത കൂട്ടുന്നുണ്ട്.
ഇന്ന് ഓഗസ്റ്റ് ഒന്ന്. ലോകശ്വാസകോശാർബുദ ദിനമാണ്. ഈ വർഷത്തെ ലോക ശ്വാസകോശ അർബുദ ദിന പ്രമേയം "ഒരുമിച്ച് ശക്തരാകുക: ശ്വാസകോശ അർബുദ അവബോധത്തിനായി ഒന്നിക്കുക" എന്നതാണ്. ആഗോളതലത്തിൽ ക്യാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ ഒന്നാമതാണ് ശ്വാസ കോശാർബുദം.
ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. എല്ലാ കേസുകളിലും 85% കാരണവും പുകവലിയാണ്. ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണം പുകവലിയാണെങ്കിലും പുകവലിയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളും ക്യാൻസർ സാധ്യത കൂട്ടുന്നുണ്ട്.
ഇന്നത്തെ ശ്വാസകോശ അർബുദങ്ങളിൽ 20 ശതമാത്തോളം പുകവലിക്കാത്തവരിലാണ് സംഭവിക്കുന്നത്. പുകവലി കൂടാതെ ശ്വാസകോശ ക്യാൻസറിന്റെ മറ്റ് പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
ശ്വസിക്കുന്ന റാഡൺ വാതകം റേഡിയോ ആക്ടീവ് കണികകളായി വിഘടിക്കുകയും കാലക്രമേണ ശ്വാസകോശ കലകളെ നശിപ്പിക്കുകയും കാൻസറിലേക്ക് നയിക്കുകയും ചെയ്യും. പുകവലി കഴിഞ്ഞാൽ ശ്വാസകോശ അർബുദത്തിന് രണ്ടാമത്തെ പ്രധാന കാരണമാണിതെന്ന് ഫോർട്ടിസ് ഗുഡ്ഗാവിലെ മെഡിക്കൽ ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. അങ്കുർ ബഹൽ പറയുന്നു.
രണ്ട്
ആസ്ബറ്റോസ് എക്സ്പോഷർ ശ്വാസകോശത്തിൽ അടിഞ്ഞുകൂടുകയും വീക്കം, മാരകമായ മുഴകൾ എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. നിർമ്മാണ തൊഴിലാളികൾ, കപ്പൽശാല തൊഴിലാളികൾ എന്നിവരിൽ ശ്വാസകോശ അർബുദ സാധ്യത കൂടുതലാണ്.
മൂന്ന്
പുകവലിക്കാത്തവരിൽ ശ്വാസകോശ അർബുദത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പരിസ്ഥിതി മലിനീകരണം. പുറത്തെ മലിനീകരണത്തിന് പുറമേ, ഇൻഡോർ വായു മലിനീകരണവും ശ്വാസകോശ അർബുദത്തിന് കാരണമാകാം.
നാല്
പാസീവ് സ്‌മോക്കിംഗാണ് മറ്റൊരു കാരണം. പുകവലിക്കാത്തവരാണെങ്കിൽ പോലും പ്രത്യേകിച്ച് സെക്കൻഡ് ഹാൻഡ് സ്‌മോക്കിന് വിധേയരായ ആളുകൾക്ക് ശ്വാസകോശ ക്യാൻസറിനുള്ള സാധ്യത കൂടുതലാണ്.
അഞ്ച്
പാരമ്പര്യമായി ലഭിച്ച മ്യൂട്ടേഷനുകൾ അല്ലെങ്കിൽ പാരമ്പര്യം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കും.
ആറ്
ചില ശ്വാസകോശ രോഗങ്ങൾ വിട്ടുമാറാത്ത കലകളുടെ കേടുപാടുകൾ മൂലം ശ്വാസകോശ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. പൾമണറി ഫൈബ്രോസിസ്, ടർബർകുലോസിസ് വടുക്കൾ, സാർകോയിഡോസിസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഏഴ്
നമ്മുടെ വീടിന്റെ നിർമാണത്തിൽ പരതരം രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ചുമരിലും ഫർണിച്ചറുകളിലും ഇപയോഗിക്കുന്ന ചില പെയിന്റുകൾ നമ്മുടെ ആരോഗ്യത്തിന് യോജിച്ചതല്ല. ചില പെയിന്റുകളിൽ വിവിധ തരം വിഷവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളാണ്.


