Published : Feb 04, 2026, 08:39 PM ISTUpdated : Feb 04, 2026, 08:50 PM IST
ലോകത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ്, ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായിരുന്ന അമേരിക്കൻ ശതകോടീശ്വരൻ ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടത്. ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കോടതി രേഖകൾ, ഇമെയിലുകൾ, ഇരകളുടെ മൊഴികൾ എന്നിവയാണ് ഈ ഫയലുകൾ.
ലോകമെമ്പാടുമുള്ള രാഷ്ട്രീയക്കാർ, ബിസിനസ് പ്രമുഖർ, സെലിബ്രിറ്റികൾ എന്നിവരുടെ പേരുകളാണ് പുറത്ത് വന്ന രേഖകളിലിടം പിടിച്ചത്. ഇക്കൂട്ടത്തിൽ പ്രമുഖ ഇന്ത്യക്കാരുടെ പേരുകളും പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ പട്ടികയിൽ പേരുള്ളവർ എല്ലാവരും കുറ്റവാളികളാണെന്ന് ഇതിനർത്ഥമില്ലെന്നും പലരും സാമൂഹികപരമായ സാഹചര്യങ്ങളിൽ എപ്‌സ്റ്റീനെ കണ്ടവരാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രശസ്ത വെൽനസ് ഗുരു ദീപക് ചോപ്ര പലതവണ എപ്‌സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2008ൽ എപ്‌സ്റ്റീൻ കുറ്റവാളിയാണെന്ന് വിധിക്കപ്പെട്ടതിന് ശേഷവും ഇവർ ബന്ധം തുടർന്നിരുന്നു. ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭാര്യ മാർള മാപ്പിൾസിനെക്കുറിച്ചും ലൈംഗിക പീഡനക്കേസുകളെക്കുറിച്ചും ഇവർ ഇമെയിലുകൾ കൈമാറിയിരുന്നു.
25
അനിൽ അംബാനി
ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ തവണ പരാമർശിക്കപ്പെട്ടത് അനിൽ അംബാനിയുടെ പേരാണ്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുൻപ് അംബാനിയും എപ്‌സ്റ്റീനും കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടിരുന്നു. 720 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം അംബാനി തേടിയതായും ഇതിന് പകരമായി ഓഹരികൾ ഈടായി നൽകാമെന്ന് അറിയിച്ചതായും രേഖകൾ പറയുന്നു. തന്റെ ആസ്തികൾ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാപ്പരത്തം പ്രഖ്യാപിക്കാൻ എപ്‌സ്റ്റീൻ അംബാനിയെ ഉപദേശിച്ചതായും റിപ്പോർട്ടിലുണ്ട്. മോദിയുടെ വിശ്വസ്തൻ എന്നാണ് അംബാനിയെ എപ്‌സ്റ്റീൻ വിശേഷിപ്പിച്ചത്.
35
നന്ദിത ദാസ്
ഇംഗ്ലണ്ടിൽ നടന്ന 'ലേക്ക് ഡിസ്ട്രിക്റ്റ് ഫെസ്റ്റിവലിൽ' നന്ദിത ദാസ് പ്രസംഗകയായി എത്തിയപ്പോൾ അതിഥികളുടെ പട്ടികയിൽ എപ്‌സ്റ്റീന്റെ പേരും ഉണ്ടായിരുന്നു.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ പേരും ഫയലുകളിൽ ഇടംപിടിച്ചിട്ടുണ്ട്. ഷാങ്ഹായിൽ നടന്ന ഒരു കോൺഗ്രസുമായി ബന്ധപ്പെട്ട ഇമെയിൽ സംഭാഷണങ്ങളിലാണ് പ്രശസ്തനായ ബോളിവുഡ് സംവിധായകൻ" എന്ന പേരിൽ കശ്യപിനെ പരാമർശിച്ചിരിക്കുന്നത്.ഷാങ്ഹായിൽ നടന്ന
55
മിര നായർ
2009 ഡിസംബർ 21 ൽ നടന്ന ഒരു പാർട്ടിയിൽ എപ്‌സ്റ്റീനൊപ്പം മീര നായരും പങ്കെടുത്തതായി രേഖകൾ പറയുന്നു. ഇൻഡിപെൻഡന്റ് ഫിലിം മേക്കർ പ്രോജക്റ്റ് സ്പ്രിംഗ് ഗാല" യിലേക്ക് എപ്സ്റ്റീനെ അതിഥിയായി ക്ഷണിച്ചു. അവിടെ മീര നായർ ഹോസ്റ്റ് കമ്മിറ്റിയിൽ ഉണ്ടായിരുന്നു. ബിൽ ക്ലിന്റൺ, ജെഫ് ബെസോസ് തുടങ്ങിയ പ്രമുഖരും ഈ പരിപാടിയിൽ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam