വിവാഹ മോചനം നേടാതെ രണ്ടാം വിവാഹത്തിന് ഒരുക്കം; താലി കെട്ടാൻ നേരം ട്വിസ്റ്റ്, ആദ്യ ഭാര്യ വേദിയിലെത്തി, ഒപ്പം പൊലീസും

Published : Feb 08, 2026, 03:41 PM IST

നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹത്തിന് തയ്യാറായ ഹരിപ്രസാദ് എന്നയാളെ ഞെട്ടിച്ച് ആദ്യ ഭാര്യ ലേപാക്ഷി. താലി കെട്ടുന്ന സമയത്ത് പൊലീസുമായി കല്യാണമണ്ഡപത്തിലെത്തിയ അവർ, വഞ്ചനയിലൂടെ നടക്കാനിരുന്ന വിവാഹം തടഞ്ഞു.

PREV
15
വഞ്ചനാപരമായ വിവാഹം

നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹത്തിന് തയ്യാറായ വരന് ആദ്യ ഭാര്യ നൽകിയത് വലിയ ഷോക്ക്. താലി കെട്ടുന്ന സമയത്ത് എത്തിയ ഭാര്യ വിവാഹം നിർത്തിവെച്ചു. ഇതോടെ മണ്ഡപത്തിൽ ആശയക്കുഴപ്പമായി.

25
എട്ടാം ക്ലാസ് മുതൽ പ്രണയം

ബെംഗളൂരു സ്വദേശിയായ ഹരിപ്രസാദ് 2014-ലാണ് ലേപാക്ഷിയെ വിവാഹം കഴിച്ചത്. 8-ാം ക്ലാസ് മുതൽ ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. 10 വർഷത്തെ ദാമ്പത്യത്തിന് ശേഷം കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു.

35
രണ്ടാം വിവാഹം

വിവാഹമോചനം നേടാതെയാണ് ഹരിപ്രസാദ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. മാണ്ഡ്യ ജില്ലയിലെ പുണ്യശ്രീ എന്ന യുവതിയുമായി എടയൂരിലെ എസ്എൽഎൻ കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.

45
പൊലീസുമായി കല്യാണമണ്ഡപത്തിലെത്തിയ ലേപാക്ഷി

വിവരമറിഞ്ഞ ലേപാക്ഷി പൊലീസുമായി മണ്ഡപത്തിലെത്തി. തനിക്ക് വിവാഹമോചനം നൽകാതെയാണ് ഭർത്താവ് വീണ്ടും വിവാഹം കഴിക്കുന്നതെന്ന് വധുവിന്റെ വീട്ടുകാരെ അറിയിച്ചതോടെ അവർ വിവാഹം നിർത്തിവെച്ചു.

55
മുടങ്ങിയ വിവാഹം

കുടുംബ വഴക്കിനെ തുടർന്ന് അകന്നു കഴിയുകയായിരുന്നു, എന്നാൽ വിവാഹമോചനം നൽകാതെ ഭർത്താവ് വീണ്ടും വിവാഹം കഴിക്കാൻ ശ്രമിച്ചെന്നും, അതിനാൽ വിവാഹം നിർത്തിവെച്ചെന്നും ലേപാക്ഷി പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories