Asianet News MalayalamAsianet News Malayalam

Mosquito Bite : കൊതുകുകള്‍ നിങ്ങളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നുവോ?

ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക- ഡെങ്കു വൈറസുകളെ കുറിച്ച് കേട്ടിട്ടില്ലേ? കൊതുകുകള്‍ ആണ് ഈ രോഗകാരികളുടെ വാഹകര്‍. 

dengue and zika viruses makes a different smell in infected persons says study
Author
Beijing, First Published Jul 1, 2022, 7:01 PM IST

എത്ര പേരുള്ള സംഘത്തിലാണെങ്കിലും ചിലരെ മാത്രം കൊതുകുകള്‍ തെരഞ്ഞെടുത്ത് ( Mosquito Bites ) ആക്രമിക്കാറുള്ളത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇത്തരത്തില്‍ പരാതി പറയുന്നവരും ഏറെയാണ്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ബെയ്ജിംഗിലെ സിങ്വ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ഷെന്‍സനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസില്‍ നിന്നുള്ള ഗവേഷകരുമാണ് ഈ പഠനത്തിന് പിന്നില്‍. സിക- ഡെങ്കു വൈറസുകളെ ( Dengue zika viruses ) കുറിച്ച് കേട്ടിട്ടില്ലേ? കൊതുകുകള്‍ ആണ് ഈ രോഗകാരികളുടെ വാഹകര്‍. 

ഈ വൈറസുകള്‍ ആളുകളുടെ ശരീരത്തിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുമത്രേ. അതായത്, സിക- ഡെങ്കു വൈറസുകള്‍ ചര്‍മ്മത്തില്‍ ഒരു സവിശേഷമായ ഗന്ധം സൃഷ്ടിക്കുമത്രേ. ഇതിലൂടെ മറ്റ് കൊതുകുകള്‍ കൂടി ഇവരിലേക്ക് ( Mosquito Bites )  ആകൃഷ്ടരാകുമത്രേ. 

ചര്‍മ്മത്തിലെ സൂക്ഷ്മാണുക്കളില്‍ മാറ്റം വരുത്തിക്കൊണ്ട് ഒരു 'അസറ്റോഫിനോണ്‍' എന്ന തന്മാത്രകളാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഇതാണ് മറ്റ് കൊതുകുകളെ കൂടി ആകര്‍ഷിക്കുന്ന രീതിയില്‍ ഗന്ധമുണ്ടാക്കുന്നതെന്ന് പഠനം പറയുന്നു.

എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. പിന്നീടിത് മനുഷ്യരിലും പരിശോധിക്കുകയായിരുന്നു. സിക- ഡെങ്കു അണുബാധയേറ്റ ( Dengue zika viruses ) മനുഷ്യരുടെ ചരര്‍മ്മത്തിലും ഗവേഷകര്‍ 'അസറ്റോഫിനോണ്‍' കണ്ടെത്തി. ഇത്തരത്തില്‍ രോഗബാധയുള്ളവരില്‍ വീണ്ടും കൊതുകുകള്‍ ആക്രമണം രൂക്ഷമാക്കുമ്പോള്‍ അണുബാധ മൂര്‍ച്ഛിക്കാനോ, കൂടുതല്‍ വേഗതയില്‍ രോഗവ്യാപനം നടക്കാനോ എല്ലാം സാധ്യതകളേറെയെന്നും ഗവേഷകര്‍ പറയുന്നു. 

Also Read:- കൊതുക് കടിക്കുന്നതിന് പിന്നില്‍ നിറങ്ങള്‍ക്കും സ്ഥാനമുണ്ട്...

Follow Us:
Download App:
  • android
  • ios