രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

Published : Jun 08, 2026, 11:27 AM IST

ബാക്കിവന്ന ഭക്ഷണ സാധനങ്ങളെല്ലാം ഫ്രിഡ്ജിനുള്ളിലാണ് നമ്മൾ സൂക്ഷിക്കാറുള്ളത്. ഇത് ഭക്ഷണം കേടുവരാതെ സൂക്ഷിക്കാൻ സഹായിക്കുമെങ്കിലും ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

PREV
14
ചോറ്

ചോറിൽ ബാസിലസ് സെറസ് എന്ന ബാക്ടീരിയ ഉണ്ട്. ഇത് രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.

24
സാലഡ്

സാലഡ് രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അണുക്കൾ വളരാൻ കാരണമാകും. പ്രത്യേകിച്ചും ഇലക്കറികളിലാണ് കൂടുതൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുള്ളത്.

34
വലിയ അളവിൽ ഭക്ഷണം സൂക്ഷിക്കുന്നത്

നമ്മൾ ഫ്രിഡ്ജിൽ വലിയ അളവിൽ ഭക്ഷണം സൂക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുന്നത് തണുപ്പ് ശരിയായ രീതിയിൽ ലഭിക്കുന്നതിന് തടസമാവുകയും ഭക്ഷണം പെട്ടെന്ന് കേടുവരാൻ കാരണമാവുകയും ചെയ്യും.

44
പാതി വേവിച്ച ഇറച്ചിയും മത്സ്യവും

ശരിക്കും വേവാത്ത ഇറച്ചി, മത്സ്യം എന്നിവ രണ്ട് ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇതിൽ ഇ കോളി, സാൽമണെല്ല പോലുള്ള അണുക്കൾ വളരാനും ഭക്ഷ്യവിഷബാധ ഉണ്ടാവാനും കാരണമാകുന്നു.

Read more Photos on
click me!

Recommended Stories