ഭക്ഷണ സാധനങ്ങൾ പാകം ചെയ്തെടുക്കാനും പൊതിഞ്ഞ് സൂക്ഷിക്കാനുമെല്ലാം അലുമിനിയം ഫോയിൽ ഉപയോഗിക്കാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണവും ഇതിൽ സൂക്ഷിക്കാൻ കഴിയില്ല. അവ എന്തൊക്കെയാണെന്ന് അറിയാം.
അലുമിനിയം ഫോയിൽ ഉപയോഗിച്ച് മൈക്രോവേവിൽ ഭക്ഷണങ്ങൾ പാകം ചെയ്യരുത്. അലുമിനിയം ഫോയിലിൽ ചൂട് ഏൽക്കുമ്പോൾ സ്പാർക് ഉണ്ടാവുകയും തീപിടുത്തം ഉണ്ടാവാനും സാധ്യതയുണ്ട്.
25
സമുദ്ര വിഭവങ്ങൾ
വേവിക്കാൻ എളുപ്പമാണ് സമുദ്ര വിഭവങ്ങൾ. എന്നാലിത് അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാകം ചെയ്യാൻ പാടില്ല.
35
അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ
സിട്രസ് പഴങ്ങൾ, തക്കാളി, വിനാഗിരി ചേർത്ത ഭക്ഷണങ്ങൾ എന്നിവ അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യരുത്. ഇത് ഭക്ഷണത്തിൽ അലുമിനിയം അലിഞ്ഞുചേരാൻ കാരണമാകുന്നു.
അസിഡിറ്റിയുള്ള ഭക്ഷണങ്ങൾ പോലെത്തന്നെ ഉപ്പുള്ള ഭക്ഷണങ്ങളും അലുമിനിയം ഫോയിലിൽ പാകം ചെയ്യാൻ പാടില്ല. അലുമിനിയം ഉപ്പുമായി പ്രതിപ്രവർത്തനം ഉണ്ടാവാൻ കാരണമാകുന്നു.
55
വേവുള്ള ഭക്ഷണങ്ങൾ
കൂടുതൽ നേരം വേവിക്കേണ്ടി വരുന്ന ഭക്ഷണ സാധനങ്ങൾ ഒരിക്കലും അലുമിനിയം ഫോയിലിൽ പാകം ചെയ്യരുത്. ഇത് അലുമിനിയം ഭക്ഷണത്തിൽ ലയിക്കാൻ കാരണമാകുന്നു.