ബ്രേക്കപ്പിന് ശേഷം ഈ തെറ്റുകൾ വേണ്ട; ഇല്ലെങ്കിൽ പഴയ ഓർമ്മകൾ നിങ്ങളെ വേട്ടയാടും

Published : Jan 24, 2026, 12:23 PM IST

ബ്രേക്കപ്പിന് ശേഷം ചെയ്യുന്ന ചില തെറ്റുകൾ നിങ്ങളുടെ വേദന വർദ്ധിപ്പിക്കും. പഴയ പങ്കാളിയെ വീണ്ടും ബന്ധപ്പെടുന്നത്, സോഷ്യൽ മീഡിയയിൽ പിന്തുടരുന്നത്, സ്വയം കുറ്റപ്പെടുത്തുന്നത് എന്നിവ മാനസികാരോഗ്യത്തെ മോശമായി ബാധിക്കും.

PREV
16
ചെറിയ തെറ്റുകൾ മുറിവുണങ്ങുന്നത് വൈകിപ്പിക്കും

ഒരു ബന്ധം അവസാനിക്കുക എന്നാൽ രണ്ട് വ്യക്തികൾ തമ്മിൽ വേർപിരിയുക എന്നത് മാത്രമല്ല. അത് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ കുറച്ചുകാലത്തേക്ക് തലകീഴായി മറിക്കുകയാണ് ചെയ്യുന്നത്. ദിവസേനയുള്ള ശീലങ്ങൾ പെട്ടെന്ന് നിശബ്ദതയിലേയ്ക്ക് വഴിമാറുന്നു. മനസ്സ് വീണ്ടും വീണ്ടും പഴയതിലേക്ക് മടങ്ങുകയും പിന്നീട് കൂടുതൽ വേദന നൽകുന്ന തീരുമാനങ്ങൾ എടുക്കാനുള്ള പ്രേരണ ഉണ്ടാകുകയും ചെയ്യും. ഈ സമയത്ത് ചെയ്യുന്ന ചെറിയ തെറ്റുകൾ നിങ്ങളുടെ മുറിവുണങ്ങുന്നത് വൈകിപ്പിക്കും. നിങ്ങൾക്ക് ശരിക്കും സ്വയം നിയന്ത്രിച്ച് മുന്നോട്ട് പോകണമെങ്കിൽ, ബ്രേക്കപ്പിന് ശേഷം ഈ അഞ്ച് കാര്യങ്ങളിൽ നിന്ന് അകന്നുനിൽക്കേണ്ടത് അത്യാവശ്യമാണ്.

26
പഴയ പങ്കാളിയെ വീണ്ടും വിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്യുക

ബ്രേക്കപ്പിന് ശേഷമുള്ള ഏറ്റവും സാധാരണമായ തെറ്റാണിത്. രാത്രി വൈകി വികാരഭരിതമായി കാമുകിയെ വിളിക്കുക, പെട്ടെന്ന് സന്ദേശങ്ങൾ അയക്കുക, അല്ലെങ്കിൽ "വെറുതെ ഓർത്തപ്പോൾ വിളിച്ചതാണ്" എന്ന് പറഞ്ഞ് സംഭാഷണം തുടങ്ങുക തുടങ്ങിയ കാര്യങ്ങളിൽ നിന്ന് മാറിനിൽക്കുക. ഇവയെല്ലാം കുറച്ച് സമയത്തേയ്ക്ക് ആശ്വാസം നൽകുമെങ്കിലും, അത് മുറിവുകളെ വീണ്ടും പുതിയതാക്കും. ഇത് ഒരു പൂർണ്ണമായ അവസാനമോ വൈകാരികമായ സ്വാതന്ത്ര്യമോ നൽകുന്നില്ല. സ്വയം നിയന്ത്രിക്കാനും ആത്മാഭിമാനം വീണ്ടെടുക്കാനും കുറച്ച് അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്.

36
സോഷ്യൽ മീഡിയയിൽ പഴയ പങ്കാളിയെ പിന്തുടരുക

പഴയ പങ്കാളിയുടെ പ്രൊഫൈൽ വീണ്ടും വീണ്ടും പരിശോധിക്കുന്നത്, അവരുടെ സ്റ്റോറികളും ലൈക്കുകളും കമന്റുകളും കാണുന്നത് പതുക്കെ നിങ്ങളുടെ മാനസിക സമാധാനം ഇല്ലാതാക്കും. അവർ സന്തോഷത്തോടെയിരിക്കുന്നത് കണ്ടാല്‍ മനസ്സിൽ അപകർഷതാബോധവും താരതമ്യങ്ങളും തുടങ്ങും. എന്നാൽ സോഷ്യൽ മീഡിയ പലപ്പോഴും യാഥാർത്ഥ്യം കാണിക്കുന്നില്ല. കുറച്ചുകാലത്തേക്ക് അവരെ മ്യൂട്ട് ചെയ്യുകയോ അൺഫോളോ ചെയ്യുകയോ ചെയ്യുന്നതാണ് നല്ലത്. അതുവഴി നിങ്ങളുടെ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

46
മറ്റുള്ളവരിൽ നിന്ന് പൂർണ്ണമായും ഒറ്റപ്പെടുക

ബ്രേക്കപ്പിന് ശേഷം തനിച്ചിരിക്കാൻ തോന്നുന്നത് സ്വാഭാവികമാണ്, എന്നാൽ പൂർണ്ണമായും ഒതുങ്ങിക്കൂടുന്നത് ദോഷകരമാണ്. സുഹൃത്തുക്കളിൽ നിന്നും കുടുംബത്തിൽ നിന്നും സാമൂഹിക ഇടപെടലുകളിൽ നിന്നും അകലം പാലിക്കുന്നത് അമിത ചിന്ത, ഉത്കണ്ഠ, ഏകാന്തത എന്നിവ വർദ്ധിപ്പിക്കും. വിശ്വസ്തരായ ആളുകളുമായി സംസാരിക്കുന്നത് മനസ്സിന് ആശ്വാസം നൽകുകയും നിങ്ങളുടെ ലോകം ആ ഒരു ബന്ധത്തിൽ ഒതുങ്ങിയിരുന്നില്ലെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യും.

56
പെട്ടെന്ന് ഒരു പുതിയ ബന്ധത്തിലേക്ക് കടക്കുക

ബ്രേക്കപ്പ് നൽകിയ വേദനയിൽ നിന്ന് രക്ഷപ്പെടാൻ പലരും തിടുക്കത്തിൽ ഒരു പുതിയ ബന്ധത്തിലേക്ക് പ്രവേശിക്കുന്നതായി കാണാറുണ്ട്. ഈ ബന്ധം പലപ്പോഴും ഏകാന്തതയിൽ നിന്ന് ഉടലെടുക്കുന്നതാണ്, അല്ലാതെ യഥാർത്ഥ അടുപ്പത്തിൽ നിന്നാവണമെന്നില്ല. പഴയ മുറിവുകൾ ഉണങ്ങാത്തപ്പോൾ, അതിന്റെ സ്വാധീനം പുതിയ ബന്ധത്തിലും ഉണ്ടാകും. സ്വയം മനസ്സിലാക്കാനും നിയന്ത്രിക്കാനും കുറച്ച് സമയമെടുക്കുന്നത് ഭാവിയിൽ ആരോഗ്യകരമായ ബന്ധങ്ങൾക്ക് അടിത്തറയിടും.

66
എല്ലാത്തിനും സ്വയം കുറ്റപ്പെടുത്തുക

ആത്മപരിശോധന ആവശ്യമാണ്, പക്ഷേ എല്ലാത്തിനും സ്വയം കുറ്റപ്പെടുത്തുന്നത് തെറ്റാണ്. പഴയ വഴക്കുകളും തെറ്റുകളും വീണ്ടും വീണ്ടും ഓർത്ത് സ്വയം ശിക്ഷിക്കുന്നത് നിങ്ങളെ മാനസികമായി തളർത്തും. ബന്ധങ്ങൾ ഒരു കാരണം കൊണ്ടല്ല, പല കാരണങ്ങൾ കൊണ്ട് അവസാനിക്കാം. അതിൽ നിന്ന് പാഠം പഠിക്കേണ്ടത് പ്രധാനമാണ്. അനാവശ്യമായ കുറ്റബോധത്തിന്റെ ആവശ്യമില്ല എന്ന് മനസിലാക്കുക.

Read more Photos on
click me!

Recommended Stories