ഗോവയിൽ ജീവിക്കാൻ പലരും പ്രതീക്ഷിക്കുന്നതിലും കൂടുതൽ പണം വേണ്ടിവരും. വർധിച്ചുവരുന്ന ആവശ്യകത കാരണം വീട്ടുവാടക, യാത്രാച്ചെലവ്, ദൈനംദിന ചെലവുകൾ എന്നിവയെല്ലാം ഉയരുകയാണ്. ബീച്ച് ലൈഫ് ആകർഷകമാണെങ്കിലും സ്ഥിരതാമസക്കാർക്ക് സാമ്പത്തികമായി വലിയ വെല്ലുവിളിയാണ്.
ഗോവയിലെ മനോഹരമായ ജീവിതശൈലിക്ക് പലപ്പോഴും വലിയ വില നൽകേണ്ടി വരും. വർക്ക് ഫ്രം ഹോം ചെയ്യുന്നവരുടെയും സെക്കൻഡ് ഹോം വാങ്ങുന്നവരുടെയും എണ്ണം കൂടിയതോടെ പ്രശസ്തമായ ബീച്ച് ഏരിയകളിലെ വാടക കുത്തനെ ഉയർന്നു.
25
നാട്ടിൻപുറങ്ങളിൽനിന്ന് സാധനം വാങ്ങാം
നാട്ടിൻപുറങ്ങളിലെ മാർക്കറ്റുകളിൽനിന്ന് സാധനങ്ങൾ വാങ്ങിയാൽ ഒരുപരിധി വരെ ചെലവ് കുറയ്ക്കാം. എന്നാൽ, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോട്ടലുകളിൽനിന്ന് ഭക്ഷണം കഴിക്കുന്നത് മാസ ബജറ്റ് താളം തെറ്റിക്കും.
35
സ്വന്തം വാഹനം അത്യാവശ്യം, പക്ഷേ
ഗോവയിലെ പലയിടങ്ങളിലും പൊതുഗതാഗത സൗകര്യം വളരെ കുറവാണ്. അതുകൊണ്ട് സ്വന്തമായി ഒരു വാഹനം അത്യാവശ്യമായി വരും. ഇന്ധനം, ബൈക്ക് വാടക, കാറിന്റെ അറ്റകുറ്റപ്പണി എന്നിവ പ്രതിമാസ ചെലവുകൾ കൂട്ടും.
കടലിനടുത്ത് ശാന്തവും ആരോഗ്യകരവുമായ ഒരു ജീവിതം സ്വപ്നം കണ്ടാണ് പലരും ഗോവയിലേക്ക് വരുന്നത്. എന്നാൽ വെൽനസ്, വിനോദം, സൗഹൃദ കൂട്ടായ്മകൾ എന്നിവയെല്ലാം പ്രതീക്ഷിക്കുന്നതിലും വലിയ സാമ്പത്തിക ഭാരം നൽകിയേക്കാം.
55
സാമ്പത്തിക ആസൂത്രണം ആവശ്യം
ഇന്ത്യയുടെ നാനാഭാഗത്തുനിന്നുമുള്ള ആളുകളെ ആകർഷിക്കുന്ന ഒരു ജീവിതനിലവാരം ഗോവ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും, ബീച്ചിനരികിലെ ജീവിതമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ കൃത്യമായ സാമ്പത്തിക ആസൂത്രണം ആവശ്യമാണ്.