നിവിന് ആശംസയുമായി മോഹന്‍ലാല്‍; താരനിബിഢമായി 'പ്രതിഛായ' ട്രെയ്‍ലര്‍ ലോഞ്ച്

Published : Feb 18, 2026, 04:45 PM IST

നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പ്രതിഛായ. ചിത്രത്തിന്‍റെ ടൈറ്റില്‍ ആന്‍ഡ് ട്രെയ്‍ലര്‍ ലോഞ്ച് ഇന്നലെ കൊച്ചിയില്‍ വച്ചാണ് നടന്നത്. മോഹന്‍ലാലിന്‍റെ സാന്നിധ്യമായിരുന്നു പരിപാടിയുടെ പ്രധാന ഹൈലൈറ്റ്. 

PREV
112
താരനിബിഢം ചടങ്ങ്

കൊച്ചിയില്‍ ഇന്നലെ നടന്ന താരനിബിഢമായ ചടങ്ങില്‍ വച്ചാണ് പ്രതിഛായ സിനിമയുടെ ടൈറ്റിലും ട്രെയ്‍ലറും ലോഞ്ച് ചെയ്തത്, ചിത്രത്തില്‍ ഹരിശ്രീ അശോകന്‍ (ചിത്രങ്ങള്‍ പകര്‍ത്തിയത് അജിലാല്‍)

212
രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രം

കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്, ചിത്രത്തില്‍ ആന്‍ അഗസ്റ്റിന്‍

312
ബിഗ് ബജറ്റ്, ബിഗ് കാന്‍വാസ്

ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളിലാണ് ഈ ബിഗ് കാന്‍വാസ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

412
ശ്രദ്ധാകേന്ദ്രമായി മോഹന്‍ലാല്‍

വേദിയില്‍ ഗോകുലം ഗോപാലനൊപ്പം നില്‍ക്കുന്ന മോഹന്‍ലാല്‍. 

512
ലൊക്കേഷനുകള്‍

കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ചിത്രത്തില്‍ നടി മേഘ തോമസ്

612
പൊളിറ്റിക്കൽ ഡ്രാമ

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സ്ഥിരം ഇറങ്ങിയിരുന്ന ഒരു ജോണര്‍ ആയിരുന്നു പൊളിറ്റിക്കല്‍ ഡ്രാമ. എന്നാല്‍ ഇന്ന് അത്തരം ചിത്രങ്ങള്‍ തീരെ വരുന്നില്ല എന്ന് തന്നെ പറയാം. ചിത്രത്തില്‍ സായ് കുമാര്‍, ബിന്ദു പണിക്കര്‍

712
പ്രതിനായകന്‍

നിവിന്‍ പോളി നായകനാവുന്ന ചിത്രത്തില്‍ വില്ലനാവുന്നത് ഷറഫുദ്ദീന്‍ ആണ്

812
വലിയ താരനിര

ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ എന്നിങ്ങനെ നീളുന്നു ചിത്രത്തിലെ താരനിര

912
ടൈറ്റില്‍

ട്രെയ്‍ലര്‍ ലോഞ്ച് ചടങ്ങ് വരെ ചിത്രത്തിന്‍റെ ടൈറ്റിലിനെക്കുറിച്ച് ആര്‍ക്കും അറിവുണ്ടായിരുന്നില്ല

1012
അതിഥിക്കുള്ള സമ്മാനം

വിശിഷ്ടാതിഥിയായി എത്തിയ മോഹന്‍ലാലിനുള്ള സമ്മാനം കൈമാറുന്ന ഗോകുലം ഗോപാലന്‍

1112
'ഓറ ഫാമിംഗ്'

അടുത്തിടെ തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാല്‍ താടി എടുത്തത്

1212
സൗഹൃദവേള

ചടങ്ങിനെത്തിയ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പം നിവിന്‍ പോളി

Read more Photos on
click me!

Recommended Stories