മഴക്കാലത്ത് ഉണ്ടാകുന്ന നിർജ്ജലീകരണം തടയാൻ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

Published : Aug 17, 2025, 09:34 AM IST
Water

Synopsis

മഴ സമയങ്ങളിൽ വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നാൽ വെള്ളം കുടിക്കാതെ തന്നെ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാൻ കഴിയും.

മഴക്കാലമെത്തിയാൽ ചൂടിന് ശമനം ലഭിക്കുമെന്നത് ആശ്വാസം നൽകുന്ന കാര്യമാണ്. ചൂട് കുറയുമ്പോൾ സ്വാഭാവികമായും നമ്മളിൽ ദാഹവും കുറയുന്നു. ഇത് നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യത വർധിപ്പിക്കുന്നു. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽഷ്യം, ക്ലോറൈഡ് എന്നീ അഞ്ച് അവശ്യ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. മഴക്കാലത്തെ നിർജ്ജലീകരണം തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

ഭക്ഷണവും വെള്ളവും

കൃത്യമായ ഭക്ഷണക്രമീകരണവും ശരിയായ അളവിൽ വെള്ളവും കുടിക്കേണ്ടത് വളരെ പ്രധാനമാണ്. മഴ സമയങ്ങളിൽ വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നാൽ വെള്ളം കുടിക്കാതെ തന്നെ നിർജ്ജലീകരണം ഉണ്ടാകുന്നത് തടയാൻ കഴിയും. തണ്ണിമത്തൻ, വെള്ളരി, ഓറഞ്ച്, ലെറ്റൂസ്, തക്കാളി എന്നിവയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും നിർജ്ജലീകരണത്തെ തടയാൻ സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.

വെള്ളം കുടിക്കുമ്പോൾ

തണുത്ത അന്തരീക്ഷം ആയതിനാൽ തന്നെ ദാഹം ഉണ്ടാവുകയേയില്ല. ഈ സമയത്ത് ശരീരത്തിൽ വെള്ളം എത്തുന്നതിന്റെ അളവ് വളരെ കുറവായിരിക്കും. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കാം. ഗ്ലാസിൽ കുടിക്കുന്നതിനേക്കാളും കുപ്പിയിൽ കുടിക്കുന്നത് ഇടയ്ക്കിടെ കുടിക്കാൻ സഹായകരമാകുന്നു.

ഔഷധ ചായകൾ

വെറും വെള്ളം കുടിക്കുമ്പോൾ ചിലപ്പോൾ മടുപ്പ് തോന്നിയേക്കാം. ഇഞ്ചി, പുതിന തുടങ്ങിയ ഔഷധ ചായകൾ കുടിക്കുന്നത് നിർജ്ജലീകരണത്തെ തടയുകയും പ്രതിരോധം, ദഹനം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു. നാരങ്ങ, പുതിന, ബേസിൽ എന്നിവയിട്ട് തിളപ്പിച്ച് വെള്ളം കുടിക്കുന്നതും നല്ലതാണ്.

അമിതമാകരുത്

ചായ, കോഫീ, മദ്യം എന്നിവ മഴക്കാലത്ത് അമിതമായി കുടിക്കരുത്. ഇത് മൂത്രോത്പാദനം വർധിപ്പിക്കുകയും നിർജ്ജലീകരണം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. പകരം കൂടുതൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കാം.

ലക്ഷണങ്ങൾ

എപ്പോഴും വായയും ചുണ്ടും വരണ്ടതുപോലെ തോന്നുക, തലവേദന, മൂത്രത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, തലകറക്കം എന്നിവ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ ആവാം. ഇത്തരം ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കരുത്.

PREV
Read more Articles on
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ