
അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അനാരോഗ്യകരമായ ഭക്ഷണം, ഉദാസീനമായ ജീവിതശൈലി, മദ്യപാനം, പുകവലി, അമിതവണ്ണം തുടങ്ങിയവയുടെ ഒക്കെ ഫലമാണ് പലപ്പോഴും ഹൃദയത്തെ ബാധിക്കുന്നത്.
ഹൃദയാരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പ്രമേഹവും രക്തസമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത കൂട്ടുമെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. അതിനാല്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക.
രണ്ട്...
ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. അതിനാല്‍ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്.
മൂന്ന്...
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക. പാക്കറ്റ് ഭക്ഷണങ്ങളും ഫ്രൈഡ് ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. അതിനാല്‍ ഇവയുടെ ഉപയോഗം കുറച്ചിട്ട് ധാരാളം പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തുക. കൂടാതെ ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക. ഭക്ഷണത്തില്‍ ഉപ്പിന്‍റെയും പഞ്ചസാരയുടെയും അളവ് കുറയ്ക്കുക.
നാല്...
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക. ദിവസം മുഴുവനും ഇടയ്ക്കിടെ വെള്ളം കുടിച്ച് കൊണ്ടിരിക്കണം. അത് ഹൃദയത്തിന്‍റെയും മൊത്തം ശരീരത്തിന്‍റെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. ഇവ ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്.
ആറ്...
ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വ്യായാമം നിര്‍ബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയര്‍ക്കുന്നവിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തും ആകാം.
ഏഴ്...
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക, നന്നായി ഉറങ്ങുക തുടങ്ങിയവയൊക്കെ ഹൃദയത്തിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സഹായിക്കും.
Also Read: വിറ്റാമിൻ കെയുടെ കുറവ് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam