
കുട്ടികളുടെ വളർച്ചയിൽ ഭക്ഷണം പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ അളവിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കാൽസ്യം, ഇരുമ്പ്, മറ്റ് പോഷകങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഒന്ന്
വാഴപ്പഴത്തിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് വാഴപ്പഴം ഉടച്ചത് നൽകുന്നത് ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്കും ശരീരത്തിലെ പോഷകാഹാരം നിലനിർത്തുന്നതിനും സഹായിക്കും.
രണ്ട്
മുട്ടയിൽ 70 കലോറിയും 6 ഗ്രാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് വളർച്ചയ്ക്കും വികാസത്തിനും ഫലപ്രദമാണ്. മുട്ടയിൽ ആരോഗ്യകരമായ അളവിൽ ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന് ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
മൂന്ന്
വിളർച്ച തടയുന്നത് മുതൽ അവശ്യ വിറ്റാമിനുകൾ നൽകുന്നത് വരെ കുഞ്ഞിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ചീര. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വിറ്റാമിൻ എ ക്കൊപ്പം കുഞ്ഞിന്റെ ഭക്ഷണത്തിന് അത്യാവശ്യമായി കരുതപ്പെടുന്ന ഇരുമ്പ്, കാൽസ്യം തുടങ്ങിയ നിരവധി പോഷകങ്ങളും അടങ്ങിയിരിക്കുന്നു.
നാല്
വിറ്റാമിൻ എ, ബി, സി, പൊട്ടാസ്യം, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ മധുരക്കിഴങ്ങ് പ്രതിരോധശേഷി കൂട്ടുന്നതിനും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു. വീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്‌ക്കെതിരെ പോരാടുന്ന ആന്റിഓക്‌സിഡന്റുകൾ (ബീറ്റാ കരോട്ടിൻ, ആന്തോസയാനിനുകൾ പോലുള്ളവ) നൽകുന്നതിലൂടെ മധുരക്കിഴങ്ങ് തലച്ചോറിന് ഗുണം ചെയ്യും.
അഞ്ച്
ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ അവക്കാഡോ കുഞ്ഞുങ്ങൾക്ക് ധാരാളം ഗുണങ്ങൾ നൽകുന്നു. തലച്ചോറിന്റെയും കണ്ണിന്റെയും നാഡികളുടെയും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.
ആറ്
കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്ന വിറ്റാമിനുകൾ, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവ ചോളത്തിൽ അടങ്ങിയിരിക്കുന്നു.
ഏഴ്
പതിവായി തെെര് നൽകുന്നത് രോഗകാരികളായ ബാക്ടീരിയകളെ തടയുക മാത്രമല്ല, കുഞ്ഞുങ്ങളിലെ ഉറക്കക്കുറവ് പരിഹരിക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam