
ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാർവാഴ. കറ്റാർവാഴ ജെല്ലിൽ സ്വാഭാവികമായും വിറ്റാമിൻ ബി കോംപ്ലക്സും വിറ്റാമിൻ എ, സി, ഇ എന്നിവയും അടങ്ങിയിരിക്കുന്നു. ഇവ ആന്റിഓക്‌സിഡന്റുകളാണ്, കൂടാതെ ചർമ്മത്തിനും മുടിക്കും ഗുണം ചെയ്യും. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ ശമിപ്പിക്കുന്നതിനും, മുറിവുകളിൽ നിന്ന് ആശ്വാസം നൽകുന്നതിനും, തിണർപ്പ് നീക്കം ചെയ്യുന്നതിനും കറ്റാർവാഴ സഹായിക്കുന്നു.
ഇത് ചർമ്മത്തിന് ഒരു സംരക്ഷണ പാളി നൽകുകയും ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കറ്റാർവാഴ മുഖത്ത് ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. കാരണം ഇത് സുരക്ഷിതവും മുഖക്കുരു കുറയ്ക്കൽ എന്നിവയ്ക്ക് സഹായിക്കുന്നു. കറ്റാർവാഴയിലെ ഉയർന്ന ജലാംശം ജലാംശം നിലനിർത്താൻ സഹായിക്കുന്നു. കറ്റാർവാഴയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സൂര്യതാപം, തിണർപ്പ്, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവ കുറയ്ക്കും. കറ്റാർവാഴ പതിവായി ഉപയോഗിക്കുന്നത് മുഖത്തിന്റെ നിറം മങ്ങുന്നത് കുറയ്ക്കുകയും കൂടുതൽ തിളക്കമുള്ളതുമാക്കുന്നു.
കറ്റാർവാഴയിൽ മെലാനിനെ തടയുന്ന അലോയിൻ, മൃതചർമ്മത്തെ സൌമ്യമായി പുറംതള്ളുന്ന എൻസൈമുകൾ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ കറുത്ത പാടുകൾ (ഹൈപ്പർപിഗ്മെന്റേഷൻ) കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് തിളക്കമുള്ള ചർമ്മം നൽകുന്നു.
കറ്റാർവാഴ ജെല്ലും അൽപം റോസ് വാട്ടറും ചേർത്ത് ചർമ്മത്തിൽ പുരട്ടുന്നത് ചർമ്മത്തെ സംരക്ഷിക്കുന്നു.കറ്റാർവാഴ ജെല്ല് വേനൽക്കാല ചർമ്മ സംരക്ഷണ ദിനചര്യയിൽ വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താൻ കഴിയും. കറ്റാർവാഴയുടെ പൾപ്പ് ചർമ്മത്തിൽ നേരിട്ട് പുരട്ടി സൗമ്യമായി മസാജ് ചെയ്യുന്നത് പതിവാക്കിയാൽ ഇത് ചർമ്മത്തെ പരിപോഷിപ്പിക്കും.
വെളിച്ചെണ്ണയും കറ്റാർവാഴയും ചേർന്ന ഫേസ് പാക്ക് ചർമ്മത്തെ കൂടുതൽ സുന്ദരമാക്കുന്നു. ഈ രണ്ട് ചേരുവകളും ചേർത്ത് നന്നായി കൂട്ടിക്കലർത്തി ഫെയ്സ് പായ്ക്ക് ഉണ്ടാക്കുക. മുഖത്ത് പുരട്ടി വെച്ച കുറച്ചുനേരം സൂക്ഷിച്ച് കഴുകിക്കളയാം.
തൈര് പ്രകൃതിദത്ത മോയ്സ്ചറൈസിംഗ് ഗുണങ്ങൾക്ക് മികച്ചതാണ്. 2 ടീസ്പൂൺ കറ്റാർ വാഴ ജെൽ, 1 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ തേൻ അല്ലെങ്കിൽ നാരങ്ങ നീര് എന്നിവയാണ് ഫേസ് പാക്കിന് ആവശ്യമുള്ളത്. ചേരുവകൾ നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക.