ഈന്തപ്പഴം പതിവായി കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യം

Published : Jun 23, 2025, 02:21 PM ISTUpdated : Jun 23, 2025, 02:38 PM IST
dates

Synopsis

ഈന്തപ്പഴത്തിന്റെ ഉള്ളിൽ പൂപ്പൽ ഒളിഞ്ഞിരിപ്പുണ്ടാകും. അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. കഴിക്കുന്നതിനുമുമ്പ് കുരു മാറ്റിയ ശേഷം ഉൾഭാ​ഗത്തിൽ ഫംഗസ് അല്ലെങ്കിൽ പൂപ്പൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കഴിക്കുക.

ഡ്രെെ ഫ്രൂട്ടുകളിൽ ഏറ്റവും മികച്ചതാണ് ഈന്തപ്പഴം. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, നിരവധി അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം. ദഹനത്തിനും ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും വളരെ നല്ലതാണ്. ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. പലരും ഈന്തപ്പഴത്തിന്റെ കുരു മാറ്റിയ ശേഷം അതേപ്പടി കഴിക്കാറാണ് പതിവ്. പലരും ഉൾഭാ​ഗം പരിശോധിക്കാറില്ല.

ഈന്തപ്പഴത്തിന്റെ ഉള്ളിൽ പൂപ്പൽ ഒളിഞ്ഞിരിപ്പുണ്ടാകും. അത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറാണ് പതിവ്. കഴിക്കുന്നതിനുമുമ്പ് കുരു മാറ്റിയ ശേഷം ഉൾഭാ​ഗത്തിൽ ഫംഗസ് അല്ലെങ്കിൽ പൂപ്പൽ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കഴിക്കുക. പൂപ്പൽ നേരത്തെ കണ്ടെത്തുന്നത് അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് സഹായിക്കും.

ഈന്തപ്പഴത്തിലെ ഉയർന്ന പഞ്ചസാരയും ഈർപ്പവും ഫംഗസിന്റെയും വളർച്ചയ്ക്കും പ്രജനനത്തിനും കാരണമാകുന്നു. ഉയർന്ന അസിഡിറ്റി ഉള്ള ഭക്ഷണങ്ങളിലും പൂപ്പൽ വളരുന്നു‌. പൂപ്പൽ പിടിച്ച ഭക്ഷണത്തിന് പച്ച, വെള്ള, കറുപ്പ് അല്ലെങ്കിൽ ചാരനിറം നൽകുന്ന ബീജങ്ങൾ ഉത്പാദിപ്പിക്കുന്നു. ഭക്ഷണത്തിനുള്ളിൽ ആഴത്തിൽ ഓടുന്ന നൂൽ പോലുള്ള വേരുകൾ ഇതിനുണ്ട്. മൈക്രോസ്കോപ്പിൽ മാത്രം ദൃശ്യമാകും.

പലതരം പൂപ്പലുകളുണ്ട്. ചിലത് ദോഷകരമല്ല. ചിലത് അലർജിക്ക് കാരണമാകും. ചിലത് വളരെ അപകടകരമായ വിഷവസ്തുക്കൾ സൃഷ്ടിക്കുന്നു. ചില ഈന്തപ്പഴങ്ങൾ വയറുവേദനയ്ക്ക് കാരണമാകും. വയറിളക്കം, ഛർദ്ദി തുടങ്ങിയവയ്ക്ക് ഇടയാക്കും.

പൂപ്പൽ അലർജിയുടെ ലക്ഷണങ്ങൾ

മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

ശ്വാസംമുട്ടൽ

കണ്ണുകളിലോ തൊണ്ടയിലോ ചൊറിച്ചിൽ

ചുമയും തുമ്മലും

തലവേദന

ചർമ്മത്തിലെ ചുണങ്ങു

പൂപ്പൽ അലർജികൾ ആസ്ത്മയ്ക്ക് കാരണമാകുന്നു. ചിലതരം പൂപ്പലുകൾ പനിയ്ക്കും ഇടയാക്കും. പനി വരുകയും പൊതുവെ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ചിലതരം പൂപ്പലുകൾ ശ്വാസകോശ അണുബാധ അല്ലെങ്കിൽ അനാഫൈലക്സിസ് പോലുള്ള കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകും.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ ശ്രദ്ധക്കുറവും ഈ രോഗവും ഉണ്ടാക്കുന്നുവെന്ന് പഠനം
Health Tips: വൃക്കയിലെ കല്ലുകളെ തടയാൻ ചെയ്യേണ്ട കാര്യങ്ങള്‍