വയറു വീര്‍ക്കല്‍, ദഹനക്കേട് ഈ പ്രശ്നങ്ങൾ നിങ്ങളെ പതിവായി അലട്ടുന്നുണ്ടോ ? എങ്കിൽ ഇവ കഴിച്ചോളൂ

Published : Jun 23, 2025, 01:25 PM ISTUpdated : Jun 23, 2025, 01:37 PM IST
digestive

Synopsis

ഭക്ഷണത്തിന് ശേഷം വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു.

വയറു വീർക്കൽ, ദഹനക്കേട്, അസിഡിറ്റി, ഭക്ഷണം കഴിച്ചതിനുശേഷം നെഞ്ചെരിച്ചിൽ ഇവയെല്ലാം മിക്കവരിലും കണ്ട് വരുന്ന പ്രശ്നങ്ങളാണ്. രുചികരമായ ഭക്ഷണം കഴിച്ചയുടനെ വയറ് വീർത്ത് അസ്വസ്ഥത അനുഭവപ്പെടുന്നത് മിക്കവരിലും കാണാം. തെറ്റായ ഉറക്ക രീതികൾ, അനാരോഗ്യകരമായ ഭക്ഷണക്രമം, കുറഞ്ഞ ജലാംശം എന്നിവ ശരിയായ ദഹനപ്രശ്നങ്ങൾ നേരിടുന്നതിന് പ്രധാന കാരണങ്ങളാണ്. സന്തുലിതമായ ജീവിതശൈലി നിലനിർത്തുക എന്നത് ഇതിന്റെ പ്രധാന പരിഹാരം. ഭക്ഷണത്തിന് ശേഷം വയറു വീർക്കുന്നത് തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധയായ ലോവ്‌നീത് ബത്ര പറയുന്നു.

സ്വാഭാവിക ദഹന എൻസൈമുകൾ അടങ്ങിയ ഭക്ഷണങ്ങൾ

പൈനാപ്പിൾ

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിന് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുന്ന കട്ടിയുള്ള പ്രോട്ടീനുകളെ വിഘടിപ്പിക്കുന്നു.

കിവിപ്പഴം

മാംസത്തിന്റെയും പാലുൽപ്പന്നങ്ങളുടെയും ദഹനത്തെ സുഗമമാക്കുന്ന ആക്ടിനിഡിൻ എന്ന എൻസൈം കിവിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പപ്പായ

പപ്പൈൻ എന്ന എൻസൈം കൊണ്ട് സമ്പുഷ്ടമായ പപ്പായ ഭക്ഷണത്തിനു ശേഷമുള്ള പ്രോട്ടീൻ തകർച്ചയെ പിന്തുണയ്ക്കുന്നു. ഇത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു.

തേൻ

തേനിൽ അമൈലേസ്, പ്രോട്ടീസ് തുടങ്ങിയ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രക്രിയയിൽ വളരെയധികം ഗുണം ചെയ്യും.

ഇഞ്ചി

ഇഞ്ചിയിൽ സിൻജിബെയ്ൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ പ്രോട്ടീൻ ദഹനത്തെയും പോഷകങ്ങളുടെ ആഗിരണത്തെയും വർദ്ധിപ്പിക്കുന്നു. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ എളുപ്പം അകറ്റുന്നു. കൂടാതെ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർഫുഡുകൾ
ദിവസവും 30 മിനിറ്റ് നേരം വ്യായാമം ചെയ്താൽ മതിയാകും, ഈ ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്താം